സ്ത്രീ സുരക്ഷാ പദ്ധതിയുമായി വിപിഎസ് ലേക്‌ഷോർ
മരട് ∙ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്‌ഷോർ ആശുപത്രി ആയോധന കലയിൽ പരിശീലനം തുടങ്ങി. മെഡിക്കൽ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആശുപത്രിയുടെ 'ഷീൽഡ്-സെൽഫ് ഡിഫൻസ് ട്രെയ്നിങ് പ്രോഗ്രാം'. കരാട്ടെ പരിശീലകൻ

മരട് ∙ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്‌ഷോർ ആശുപത്രി ആയോധന കലയിൽ പരിശീലനം തുടങ്ങി. മെഡിക്കൽ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആശുപത്രിയുടെ 'ഷീൽഡ്-സെൽഫ് ഡിഫൻസ് ട്രെയ്നിങ് പ്രോഗ്രാം'. കരാട്ടെ പരിശീലകൻ മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിലാണു പരിശീലനം.
50 ലക്ഷം രൂപ ചെലവിൽ തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. 6 മാസത്തിനുള്ളിൽ ഏകദേശം 50,000 സ്ത്രീകൾക്ക് ആയോധന കലയിൽ സൗജന്യ പരിശീലനം നൽകാനാണു ലക്ഷ്യമിടുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുല്ല പറഞ്ഞു. ഗൈനക്കോളജി വിഭാഗം കൺസൽറ്റന്റും ലാപ്രോസ്കോപിക് സർജനുമായ ഡോ. ജിജി ഷംഷീർ പദ്ധതി ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേഷൻസ് ഓഫിസർ ജയേഷ് നായർ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.