കൊച്ചി∙ മെഡിക്കൽ ഷോപ്പിന്റെ മറവിൽ ലഹരിമരുന്ന് വിൽപന. കടവന്ത്രയിലെ സ്പെക്ട്രം ഫാർമ എന്ന മെഡിക്കൽ ഷോപ്പിൽ ഷെഡ്യൂൾ എച്ച്1 വിഭാഗത്തിൽപ്പെട്ടതും ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്നതുമായ ട്രമഡോൾ ഗുളികകൾ വൻതോതിൽ വങ്ങുന്നതായും രേഖകളില്ലാതെ വിൽപന നടത്തുന്നതായും കണ്ടെത്തി. ജൂലൈ മുതൽ 20,910 ട്രമഡോൾ ഗുളികകൾ വാങ്ങിയതായും അതിൽ 18,535 ഗുളികകൾ വിൽപന നടത്തിയതായും 2,758 ഗുളികകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മെഡിക്കൽ ഷോപ്പിന്റെ മറവിൽ ലഹരിമരുന്ന് വിൽപന. കടവന്ത്രയിലെ സ്പെക്ട്രം ഫാർമ എന്ന മെഡിക്കൽ ഷോപ്പിൽ ഷെഡ്യൂൾ എച്ച്1 വിഭാഗത്തിൽപ്പെട്ടതും ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്നതുമായ ട്രമഡോൾ ഗുളികകൾ വൻതോതിൽ വങ്ങുന്നതായും രേഖകളില്ലാതെ വിൽപന നടത്തുന്നതായും കണ്ടെത്തി. ജൂലൈ മുതൽ 20,910 ട്രമഡോൾ ഗുളികകൾ വാങ്ങിയതായും അതിൽ 18,535 ഗുളികകൾ വിൽപന നടത്തിയതായും 2,758 ഗുളികകൾ രേഖകളില്ലാതെയാണ് വിറ്റതെന്നും കണ്ടെത്തി. എക്സൈസ് സ്പെഷൽ സ്ക്വാഡും ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 

ലഹരിമരുന്നായി ഉപയോഗിക്കുന്ന സ്പാസ്മോണിൽ ഗുളികകളും കുറിപ്പടിയില്ലാതെ വൻതോതിൽ വിൽപ്പന നടത്തിയിട്ടുണ്ട്. ഷോപ്പിൽ നിന്ന് ഒസിബി സിഗരറ്റ് റോളിങ് പേപ്പറുകളും കണ്ടെത്തി. കഞ്ചാവ്, പുകവലി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വസ്തുക്കൾ വിൽക്കുന്നതിനെതിരെ സ്ഥാപനത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. സ്ഥാപന ഉടമയ്ക്ക് ജില്ലയിൽ 13 മെഡിക്കൽ ഷോപ്പുകൾ ഉണ്ട്. അവിടെയും ഇത്തരം ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു. 

ADVERTISEMENT

വേദനസംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോൾ ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ 5 ഗ്രാം മുതൽ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജ്, ഡ്രഗ് ഇൻസ്പെക്ടർ റ്റെസി തോമസ്, ഗ്ലാഡിസ് പി. കാച്ചപ്പിള്ളി, എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫിസർ പ്രദീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കാർത്തിക്, ജിജി അശോകൻ, ഡ്രൈവർ ബദർ എന്നിവർ പങ്കെടുത്തു.

English Summary:

Authorities in Kochi, Kerala, have uncovered a scheme involving a medical shop selling large amounts of Tramadol and Spasmonil without prescriptions. The discovery has raised concerns about the ease of access to these potentially addictive drugs and the potential for abuse.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT