പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി വിഭാഗം
പിറവം∙അസ്ഥി,നേത്ര,ദന്ത രോഗ വിഭാഗങ്ങളിൽ ഉൾപ്പെടെ രോഗികൾക്കു കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കി താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി വിഭാഗം പൂർത്തിയായി.ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ അനുമതിയായ 2.35 കോടി രൂപ മുതൽ മുടക്കിലാണു 17,000 ചതുരശ്ര അടി വിസ്തൃതിയിൽ മന്ദിരം പൂർത്തിയായത്. പൊതുമേഖല സ്ഥാപനമായ കെലിന്റെ

പിറവം∙അസ്ഥി,നേത്ര,ദന്ത രോഗ വിഭാഗങ്ങളിൽ ഉൾപ്പെടെ രോഗികൾക്കു കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കി താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി വിഭാഗം പൂർത്തിയായി.ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ അനുമതിയായ 2.35 കോടി രൂപ മുതൽ മുടക്കിലാണു 17,000 ചതുരശ്ര അടി വിസ്തൃതിയിൽ മന്ദിരം പൂർത്തിയായത്. പൊതുമേഖല സ്ഥാപനമായ കെലിന്റെ മേൽനോട്ടത്തിൽ 3 നിലകളായാണു നിർമാണം.സിവിൽ സർജനും അസിസ്റ്റന്റ് സർജനും ഉൾപ്പെടെ 6 ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭിക്കുന്നുണ്ട്.മുഴുവൻ സമയ അത്യാഹിത വിഭാഗം,ഡയാലിസിസ്, പാലിയേറ്റീവ് കെയർ സൗകര്യങ്ങളും സജ്ജമാണെന്നു നഗരസഭാധ്യക്ഷ ജൂലി സാബു, ഉപാധ്യക്ഷൻ കെ.പി.സലിം എന്നിവർ അറിയിച്ചു.
93 കിടക്കകളാണു നിലവിൽ ഉള്ളത്. നഗരസഭയ്ക്കു പുറമേ സമീപ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ പെരുവ,മുളക്കുളം പ്രദേശങ്ങളിൽ ഉള്ളവർക്കും ആശുപത്രിയിൽ നടപ്പാക്കുന്ന വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കും.ഒപി വിഭാഗം മന്ദിരം ഉദ്ഘാടനം ഇന്ന് 5നു മന്ത്രി വീണാ ജോർജ് നിർവഹിക്കും.അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. ഫ്രാൻസിസ് ജോർജ് എംപി പങ്കെടുക്കും.