പെരുമ്പാവൂർ ∙ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കു സ്ഥലമില്ല. എഎം റോഡിന് ഇരുവശവും പാർക്ക് ചെയ്ത് മോട്ടർ വാഹനവകുപ്പിന്റെ പരിശോധന. ഏറെ തിരക്കുള്ള പട്ടാൽ ഭാഗത്താണു പരിശോധനയ്ക്കായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.വഴിയോരക്കച്ചവടക്കാർ ഏറെയുള്ള ഭാഗമാണിത്.കൂടാതെ അഗ്നിരക്ഷാനിലയം, പെരിയാർവാലി ഓഫിസ്, കുട്ടികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കു സ്ഥലമില്ല. എഎം റോഡിന് ഇരുവശവും പാർക്ക് ചെയ്ത് മോട്ടർ വാഹനവകുപ്പിന്റെ പരിശോധന. ഏറെ തിരക്കുള്ള പട്ടാൽ ഭാഗത്താണു  പരിശോധനയ്ക്കായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.വഴിയോരക്കച്ചവടക്കാർ ഏറെയുള്ള ഭാഗമാണിത്.കൂടാതെ അഗ്നിരക്ഷാനിലയം, പെരിയാർവാലി ഓഫിസ്, കുട്ടികളുടെ പാർക്ക്, അനാഥാലയം, ആരാധനാലയങ്ങൾ തുടങ്ങിയ പ്രവർത്തിക്കുന്ന സ്ഥലമാണിത്. ഇരു ഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം ചിലപ്പോൾ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. അപകടങ്ങൾക്കും സാധ്യതയുണ്ട്.പട്ടാലിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ആർടി ഓഫിസ് പ്രവർത്തിക്കുന്നത്.

പട്ടാലിൽ നിന്നു ഒന്നാംമൈൽ വരെയാണ് വാഹനങ്ങളുടെ നീണ്ട നിര. സ്വന്തം സ്ഥലവും കെട്ടിടവും വേണമെന്നാവശ്യപ്പെട്ട് മോട്ടർ വാഹനവകുപ്പ് സർക്കാരിനു പദ്ധതി സമർപ്പിച്ചെങ്കിലും നടപടിയില്ല.ട്രാവൻകൂർ റയോൺസ് വക സ്ഥലം അനുവദിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിലും നടപടിയില്ല.റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്ത് പരിശോധിക്കുന്ന രീതി അവസാനിപ്പിക്കണം എന്നാണ് ആവശ്യം. സൗകര്യപ്രദമായ മൈതാനത്തേക്കോ മറ്റിടങ്ങളിലേക്കോ മാറ്റണമെന്ന് യാത്രക്കാരും സമീപവാസികളും ആവശ്യപ്പെടുന്നു.

English Summary:

Vehicle fitness tests conducted on the busy AM Road in Perumbavoor are causing traffic congestion and raising safety concerns due to limited space. The lack of dedicated testing facilities impacts local businesses, pedestrians, and drivers in the bustling Pattal area.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT