ADVERTISEMENT

പെരുമ്പാവൂർ ∙ നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി പുഷ്പ ജംക്‌ഷനിൽ വരച്ച മഞ്ഞച്ചതുരത്തെ കുറിച്ച് ഇനിയും വാഹന ഡ്രൈവർമാർ ബോധവന്മാരായിട്ടില്ല. ഇതിന്റെ ഫലമാണ് ഇന്നലെ മഞ്ഞച്ചതുരത്തിനു മുൻപ് നിർത്താതെ പാഞ്ഞ ടിപ്പർ ലോറി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചത്. മഞ്ഞച്ചതുരങ്ങൾ എന്തിനെന്നതിനെ കുറിച്ചു ബോധവൽക്കരണം അനിവാര്യം. ചതുരങ്ങൾക്കു മുകളിൽ വാഹനം നിർത്താൻ പാടില്ലെന്ന പ്രാഥമിക അറിവ് പല ഡ്രൈവർമാർക്കും ഇല്ല.

ചതുരങ്ങൾക്കു മുകളിൽ വാഹനം നിർത്തുന്നതിനാൽ സിഗ്നൽ കഴിഞ്ഞു വരുന്ന വാഹനങ്ങൾക്ക് കെഎസ്ആർടിസി റോഡിലേക്കും തിരിച്ചും പ്രവേശിക്കാൻ കഴിയില്ല. ഇത് വാഹനക്കുരുക്കിനു കാരണമാകുന്നു. കഴിഞ്ഞ മാർച്ചിലാണ് ചതുരങ്ങൾ വരച്ചത്. ഇതു സംബന്ധിച്ചു കാര്യമായ ബോധവൽക്കരണം നടന്നിട്ടില്ല. ട്രാഫിക് വാർഡൻമാരെയോ ട്രാഫിക് പൊലീസിനെയോ പുഷ്പ ജംക്‌ഷനിൽ നിയോഗിച്ചു ബോധവൽക്കരണം നടത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ തുടർദിവസങ്ങളിൽ നിയമലംഘനം തുടരും.

മഞ്ഞച്ചതുരം എന്തിന്?
സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള കവലകളിലാണ് ഇത്തരം ചതുരങ്ങൾ വരയ്ക്കുന്നത്.മഞ്ഞച്ചതുരത്തിൽ വാഹനം നിർത്തരുതെന്നാണു നിയമം. തിരക്കുള്ള കവലയായതിനാൽ 4 വശത്തേക്കും വാഹനങ്ങൾ കടന്നു പോകുന്നതിനാണ് ഇത്.കോതമംഗലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സിഗ്നലിലേക്ക് എത്താൻ നിര തെറ്റിച്ച് ഓടുന്നതും പതിവാണ്. സ്വകാര്യ ബസുകളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. ഇക്കാര്യത്തിലും പൊലീസ് ഇടപെടണമെന്നാണ് ആവശ്യം.

English Summary:

A lack of awareness regarding the newly painted yellow box junction at Pushpa Junction has resulted in accidents and traffic congestion. Drivers are urged to educate themselves on the purpose of these markings to ensure road safety and smooth traffic flow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com