കാലടി∙ മറ്റൂരിൽ എംസി റോഡരികിൽ മാർഗ തടസ്സം ഉണ്ടാക്കി കരിങ്കല്ലുകളും കമ്പികളും പലകകളും പാറപ്പൊടിയും . കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുൻവശത്തെ മതിൽ നിർമാണത്തിനുള്ള സാമഗ്രികളാണ് റോഡരികിൽ നിറഞ്ഞിരിക്കുന്നത്. ഇത് വലിയ അപകട സാധ്യതയുണ്ടാക്കുന്നു.വാഹനങ്ങൾ കരിങ്കല്ലിനോട് ചേർന്നാണ് പോകുന്നത്. വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ മറ്റൂരിൽ എംസി റോഡരികിൽ മാർഗ തടസ്സം ഉണ്ടാക്കി കരിങ്കല്ലുകളും കമ്പികളും പലകകളും പാറപ്പൊടിയും . കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുൻവശത്തെ മതിൽ നിർമാണത്തിനുള്ള സാമഗ്രികളാണ് റോഡരികിൽ നിറഞ്ഞിരിക്കുന്നത്. ഇത് വലിയ അപകട സാധ്യതയുണ്ടാക്കുന്നു.വാഹനങ്ങൾ കരിങ്കല്ലിനോട് ചേർന്നാണ് പോകുന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് അരിക് ഒതുക്കാൻ മാർഗമില്ല.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വരുന്ന രോഗികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് റോഡരികിലൂടെ നടക്കാൻ ഇടമില്ല. അവർക്ക് റോഡിലൂടെ കയറി നടക്കേണ്ടി വരുന്നു. സദാ തിരക്കേറിയ എംസി റോഡിൽ ഇത് അപകടകരമാണ്.കാലടി, മറ്റൂർ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായതിനാൽ വാഹനങ്ങൾ കുരുക്കിൽ കിടക്കുമ്പോൾ കാൽനട യാത്രക്കാർക്ക് റോഡിലൂടെയും പോകാൻ ഇടമില്ല. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നിറങ്ങി അങ്കമാലി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് തിരിയുവാൻ ബുദ്ധിമുട്ടാണ്.

റോഡരികിൽ പഴയ ആണികളും കമ്പികളും ചിതറി കിടക്കുന്നത് അപകടകരമാണ്.സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിലുള്ള ബസ് കാത്തു നിൽപ് കേന്ദ്രം പൊളിച്ചു മാറ്റിയാണ് മതിൽ നിർമിക്കുന്നത്. അതിനാൽ ബസ് യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ സ്ഥലമില്ല. സമീപത്തെ കച്ചവടക്കാരും ബുദ്ധിമുട്ടുന്നു. പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലും നിർമാണ സാധനങ്ങളും നിർമാണത്തിനുള്ള യന്ത്ര സാമഗ്രികളും കിടക്കുകയാണ്. അതിനാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങൾക്ക് അകത്തും പുറത്തും പാർക്ക് ചെയ്യാൻ കഴിയുന്നില്ല.റോഡരികിൽ കൂടിക്കിടക്കുന്ന നിർമാണ സാധനങ്ങൾ ഉടനെ നീക്കം ചെയ്യണമെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പി‍ഡബ്ല്യുഡി അധികൃതർക്കും സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനും പരാതി നൽകി.

English Summary:

Construction materials dumped alongside MC Road in Mattur, Kerala are creating a hazardous environment for pedestrians and drivers alike. The materials, intended for the Kalady Community Health Centre, are forcing vehicles dangerously close to the edge of the road and leaving pedestrians with no safe space to walk. This situation is causing traffic jams and increasing the risk of accidents, especially for vulnerable road users. Urgent action is needed to address this safety hazard and ensure the well-being of the community.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT