ADVERTISEMENT

പിറവം∙രാമമംഗലം മെതിപാറ സെറ്റിൽമെന്റ് സെന്റർ റോഡ് ടാറിങ് തകർന്നതോടെ യാത്രാക്ലേശം. മേഖലയിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. വർഷങ്ങളായി ടാറിങ് നടക്കാത്തതാണു യാത്രാ ദുരിതത്തിനു കാരണം. മെതിപാറ ശുദ്ധജല വിതരണ പദ്ധതിയിലേക്കുള്ള പൈപ്പുകൾ കടന്നു പോകുന്നതു റോഡിനടിയിലൂടെയാണ്.

പൈപ്പ് പൊട്ടുന്നതും റോഡിന്റെ തകർച്ചയ്ക്കു കാരണമാകുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഓട്ടോറിക്ഷകൾ ഉൾപ്പെടെ വാഹനങ്ങൾ എത്താൻ മടിക്കുന്നതു രോഗികളെ വലയ്ക്കുന്നു.  അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് കെപിഎംഎസ്  ശാഖാ ഭാരവാഹികളായ രേഖ സന്തോഷ്, പി.കെ. രമണൻ എന്നിവർ ആവശ്യപ്പെട്ടു.

English Summary:

The deplorable state of Methpara Settlement Center Road in Piravom, Kerala is severely impacting residents. Years of neglect, lack of tarring, and frequent pipe bursts have made the road nearly impassable, causing significant travel difficulties and impacting essential services. Local authorities are urging immediate intervention to alleviate the situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com