ഗോതുരുത്ത് റോഡിന്റെ ഇരുവശത്തുമുള്ള സാധനങ്ങൾ നീക്കണം: മനുഷ്യാവകാശ കമ്മിഷൻ
കൊച്ചി∙ ചേന്ദമംഗലം വടക്കുംപുറം ഗോതുരുത്ത് റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് പോസ്റ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. വീട്ടുകാരുടെ മതിൽ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റോഡിന്റെ വശങ്ങളിൽ മരം, ഇരുമ്പ് പോസ്റ്റ്, കോൺക്രീറ്റ് മതിലുകളുടെ അവശിഷ്ടങ്ങൾ ഇവ

കൊച്ചി∙ ചേന്ദമംഗലം വടക്കുംപുറം ഗോതുരുത്ത് റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് പോസ്റ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. വീട്ടുകാരുടെ മതിൽ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റോഡിന്റെ വശങ്ങളിൽ മരം, ഇരുമ്പ് പോസ്റ്റ്, കോൺക്രീറ്റ് മതിലുകളുടെ അവശിഷ്ടങ്ങൾ ഇവ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പരാതി.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ വടക്കുംപുറം - ഗോതുരുത്ത് പൊതുമരാമത്ത് റോഡിലും പഞ്ചായത്ത് റോഡിലുമാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതെന്ന് പറയുന്നു. സാധനങ്ങൾ നീക്കാൻ വീട്ടുകാർക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ചില സാധനങ്ങൾ നീക്കിയെങ്കിലും ബാക്കി സ്ഥലത്ത് തന്നെയുണ്ടെന്ന് പരാതിക്കാരനായ ക്രിസ്റ്റി ഗോതുരുത്ത് കമ്മിഷനെ അറിയിച്ചു. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പരാതി.