ആലുവ– പറവൂർ റോഡിൽ പൈപ്പ് പൊട്ടി, നാലാം തവണ
ആലങ്ങാട് ∙ ഒരാഴ്ചയ്ക്കിടെ നാലാം തവണയും ആലുവ– പറവൂർ റോഡിൽ പൈപ്പ് പൊട്ടിയതോടെ ജനം ദുരിതത്തിൽ.ആലുവ ചൊവ്വരയിൽ നിന്നു കുടിവെള്ളം പമ്പ് ചെയ്യുന്ന 500 എംഎം വ്യാസമുള്ള വലിയ കാസ്റ്റ് അയേൺ പൈപ്പാണ് മന്നം പാറപ്പുത്തിനു സമീപം പൊട്ടിയത്. പറവൂരിലെ ടാങ്കിലേക്കു കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണിത്. ഇതോടെ ആലങ്ങാട്– കരുമാലൂർ പഞ്ചായത്തുകളിലെ ഒട്ടേറെ പ്രദേശങ്ങളിലും പറവൂർ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കുമുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കൂടാതെ റോഡ് പകുതിയോളം കുത്തിപ്പൊളിച്ചുള്ള അറ്റകുറ്റപ്പണി മൂലം ഗതാഗതതടസ്സവും രൂക്ഷമാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. വലിയ പൈപ്പായതിനാൽ പുനഃസ്ഥാപിക്കാൻ സമയമെടുക്കും. അതിനാൽ വരും ദിവസങ്ങളിലും ഭാഗികമായി ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

കുടിവെള്ളമില്ലാതെ എട്ടാം നാൾ
തത്തപ്പിള്ളി– വാണിയക്കാട്– പറവൂർ മേഖലയിൽ കുടിവെള്ളം മുടങ്ങിയിട്ട് 8 ദിവസമാകുന്നു. ടാങ്കറുകളിൽ വെള്ളമെത്തുന്നതും കാത്തു നോക്കി നിൽക്കേണ്ട ഗതികേടാണു ജനങ്ങൾക്ക്. കുടിവെള്ളം ലഭിക്കാതായതോടെ പലരും ഇതിനോടകം തന്നെ മറ്റു പ്രദേശങ്ങളിൽ താമസിക്കുന്ന ബന്ധു വീടുകളിലേക്കു താമസം മാറി. ചിലർ പണം നൽകി ടാങ്കറിൽ വെള്ളമെത്തിച്ചും ചിലർ ദൂരെ ദിക്കുകളിൽ നിന്നു വാഹനങ്ങളിലും തലച്ചുമടായും വെള്ളമെത്തിച്ചും ഉപയോഗിക്കാൻ തുടങ്ങി. പറവൂർ വാട്ടർ ടാങ്കിൽ നിന്നാണ് ഇവിടങ്ങളിലേക്കു ശുദ്ധജലവിതരണം നടക്കുന്നത്. അടിക്കടി പൈപ്പ് പൊട്ടുന്നതും കുടിവെള്ളം മുടങ്ങുന്നതും മൂലം ജനം നെട്ടോട്ടത്തിലാണ്.പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ അധികൃതർക്കു സാധിച്ചിട്ടില്ല.