പറവൂർ∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അച്ചൻചേരിൽ പി. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പൊലീസിനും പരാതി നൽകിയേക്കും. തമ്പിയെ ആത്മഹത്യയിലേക്കു നയിച്ചതിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട സാഹചര്യത്തിലാണു കുടുംബത്തിന്റെ നീക്കം. പോസ്റ്റ്മോർട്ടത്തിനു ശേഷം തമ്പിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ആരോപണവിധേയനായ ലോക്കൽ സെക്രട്ടറി സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമ്പിയുടെ ആത്മഹത്യയിൽ പാർട്ടിക്കു പങ്കില്ലെന്നും വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളാകാം കാരണമെന്നും പ്രാദേശിക പാർട്ടി നേതൃത്വം ഇന്നലെ വ്യക്തമാക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി അംഗവും സിപിഎം ഏഴിക്കര ലോക്കൽ കമ്മിറ്റി അംഗവുമാണു തമ്പിയുടെ ഭാര്യ അനിത. കുടുംബം പരാതി നൽകുന്നില്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയ കോൺഗ്രസ് പരാതി നൽകിയേക്കും. തമ്പിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പാർട്ടി ഇടപെടലുകൾ സംബന്ധിച്ചും പരാമർശമുണ്ടെങ്കിലും ആരുടെയും പേരെടുത്തു കുറ്റപ്പെടുത്തിയിട്ടില്ലെന്നു പൊലീസ് പറയുന്നു.

ADVERTISEMENT

കുടുംബാംഗങ്ങളിൽ ആരെങ്കിലും പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. തമ്പിക്കു പണം തിരികെ നൽകാനുള്ള മാഞ്ഞാലി സ്വദേശിയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു തിങ്കളാഴ്ച തമ്പി പാർട്ടിയിൽ അടുപ്പമുള്ള പലരെയും കണ്ടു വിഷമം പങ്കുവച്ചിരുന്നു. കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു തമ്പിയെന്നു സുഹൃത്തുകൾ പറയുന്നു. കുളച്ചൽ സ്വദേശി മറ്റൊരാവശ്യത്തിന് ഏൽപിച്ച പണം അടിയന്തര സഹായം ആവശ്യപ്പെട്ട മാഞ്ഞാലി സ്വദേശിയായ സുഹൃത്തിനു തമ്പി നൽകിയിരുന്നു. ഇതു തിരികെകിട്ടാത്തതാണു പ്രശ്നമായതെന്നും പറയപ്പെടുന്നു.

മരണത്തിൽ പാർട്ടിക്ക് ബന്ധമില്ല: സിപിഎം 
പറവൂർ ∙ അച്ചൻചേരിൽ (64)  പി.തമ്പിയുടെ മരണത്തിൽ പാർട്ടിക്കു ബന്ധമില്ലെന്നു സിപിഎം ഏരിയ സെക്രട്ടറി ടി.ആർ.ബോസ് പറഞ്ഞു. വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളായിരിക്കാം ആത്മഹത്യയിലേക്കു നയിച്ചത്.  തമ്പി പണം കൊടുക്കാനുള്ള കന്യാകുമാരി സ്വദേശി പണം കിട്ടാനുണ്ടെന്നും പാർട്ടി ഇടപെടണമെന്നും കാണിച്ചു കന്യാകുമാരിയിലെ ജില്ലാ കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ആ പരാതി ജില്ലാ കമ്മിറ്റിയിലും തുടർന്ന് ഏരിയ കമ്മിറ്റിയിലും വന്നു.

ADVERTISEMENT

പരാതി ലോക്കൽ കമ്മിറ്റിയിലേക്കു കൈമാറിയതിനത്തുടർന്നു ലോക്കൽ സെക്രട്ടറി തമ്പിയെ വിളിച്ചു വരുത്തി ചോദിക്കുക മാത്രാമാണു ചെയ്തത്. സെപ്റ്റംബർ 25ന് പണം കൊടുക്കാമെന്നു തമ്പി പറയുകയും ചെയ്തു. അന്നു പണം തരപ്പെടാത്തതിനാൽ 30ന് കൊടുക്കാമെന്നു പിന്നീടു പറഞ്ഞു. എന്നാൽ, അന്നും കന്യാകുമാരി സ്വദേശിക്കു പണം കിട്ടിയില്ല. 30ന് വൈകിട്ടാണു തമ്പി വീട്ടിൽ നിന്നു പോയത്. തമ്പിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതു രണ്ടാം തീയതിയും. തമ്പിയുടെ പണമിടപാട് സംബന്ധിച്ച തർക്കം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയിലും ഉണ്ടായിട്ടില്ലെന്നാണു ടി.ആർ.ബോസ് പറയുന്നത്. 

ആത്മഹത്യ പ്രേരണാ കുറ്റത്തിന്  കേസെടുക്കണം: കോൺഗ്രസ്
പറവൂർ ∙ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ടു കുറ്റക്കാർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിനു കേസെടുക്കണമെന്നു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. വീട്ടുകാർ പരാതി നൽകിയില്ലെങ്കിൽ കോൺഗ്രസ് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. പറവൂരിലെ സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണു തമ്പിക്കെതിരെ പരാതി എഴുതി വാങ്ങിയത്. കഴിഞ്ഞ മാസം നടന്ന നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തമ്പിയെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ചു. ഇതുമൂലം ഉണ്ടായ മാനഹാനിയാണു മരണത്തിലേക്കു നയിച്ചത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തു വരുമെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എസ്.റെജി, വൈസ് പ്രസിഡന്റ് കെ.എസ്.ബിനോയ്, ജനറൽ സെക്രട്ടറി രമേഷ് ഡി.കുറുപ്പ്, ഏഴിക്കര മണ്ഡലം പ്രസിഡന്റ് എം.എ.നസീർ എന്നിവർ പറഞ്ഞു.

English Summary:

The family of P. Thampi, a CPM branch committee member, is considering filing a complaint alleging the involvement of the CPM local secretary in his suicide. Thampi was found dead in a hotel room, leaving behind a note mentioning financial dealings and party interventions. Police are investigating the matter and a possible connection to a debt owed to Thampi.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT