യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; മൂന്നുവയസ്സുള്ള മകൾ ഗുരുതരാവസ്ഥയിൽ
മുളവുകാട് ∙ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുവയസ്സുള്ള മകളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. മുളവുകാട് നോർത്ത് ധരണിയിൽ രാമകൃഷ്ണന്റെ ഭാര്യ ധനികയാണു (30) മരിച്ചത്. മകൾ ഇഷാന്‍വിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 വർഷം മുൻപു വിവാഹിതയായ ധനിക മട്ടാഞ്ചേരി അച്ചാളത്ത് റോഡ് ശിവകൃപയിൽ സവിത, പ്രഭാകരപ്രഭു ദമ്പതികളുടെ മകളാണ്. സംഭവം നടക്കുമ്പോൾ രാമകൃഷ്ണൻ തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.

രാവിലെ 9.15നു സുഹൃത്തിനെ രാമകൃഷ്ണൻ വിളിച്ചു വിവരം പറഞ്ഞതോടെയാണു സംഭവം പുറംലോകം അറിയുന്നത്. പച്ചാളം സ്വദേശിയായ രാമകൃഷ്ണൻ 8 മാസം മുൻപാണ് ഇവിടെ വീടുവച്ചു താമസമാക്കിയത്. അസി.പൊലീസ് കമ്മിഷണർ ജയകുമാർ, മുളവുകാട് എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ, എസ്‌ഐ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.