ഉയരപ്പാത നിർമാണം: ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽ സ്ഥാപിച്ചപ്പോൾ ഉയര വ്യത്യാസം മൂലം വാഹനങ്ങൾ കുടുങ്ങുന്നു
അരൂർ∙ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി എരമല്ലൂർ കവലയിൽ ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽ സ്ഥാപിച്ചപ്പോൾ ഉയര വ്യത്യാസം മൂലം വാഹനങ്ങൾ കുടുങ്ങുന്നു. എഴുപുന്ന റോഡിനു കുറുകെയാണ് ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചത്.രണ്ടുദിവസമായി ഒട്ടേറെ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെ റെയിലിൽ കുടുങ്ങി. 2 തവണ ഉയരപ്പാത

അരൂർ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി എരമല്ലൂർ കവലയിൽ ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽ സ്ഥാപിച്ചപ്പോൾ ഉയര വ്യത്യാസം മൂലം വാഹനങ്ങൾ കുടുങ്ങുന്നു. എഴുപുന്ന റോഡിനു കുറുകെയാണ് ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചത്.രണ്ടുദിവസമായി ഒട്ടേറെ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെ റെയിലിൽ കുടുങ്ങി. 2 തവണ ഉയരപ്പാത അധികൃതർ കോൺക്രീറ്റ് മിശ്രിതം ഇട്ട് ഉറപ്പിച്ചെങ്കിലും ഉയര വ്യത്യാസം മാറിയിട്ടില്ല.വാഹനങ്ങൾ കയറിയിറങ്ങാനുള്ള ചരിവ് വേണ്ടരീതിയിൽ ഇല്ലാത്തതാണ് വാഹനങ്ങൾ കുടുങ്ങാൻ കാരണം.
എറണാകുളം –എരമല്ലൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കാറിൽ ഇടിച്ചതിനെ തുടർന്ന് വ്യാപാരികളും ബസ് ജീവനക്കാരും തമ്മിൽ വാക്കു തർക്കമുണ്ടായി.ബസ് ജീവനക്കാരൻ കാറുടമയെ കയ്യേറ്റം ചെയ്യാനും ശ്രമം നടത്തി. ഇതേ തുടർന്നു വ്യാപാരികൾ അരൂർ പൊലീസിൽ പരാതി നൽകി. ബസ് ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി അരൂർ യൂണിറ്റ് ആവശ്യപ്പെട്ടു.
റെയിൽ സ്ഥാപിച്ച ഭാഗത്തെ ഉയരവ്യത്യാസം മൂലം സ്വകാര്യ ബസുകൾ പലതും ദേശീയപാതയിലൂടെയാണു സർവീസ് നടത്തുന്നത്. എഴുപുന്നയിലെ വിവിധ കമ്പനികളിലേക്കു പോകേണ്ട കണ്ടെയ്നർ ലോറികൾ തുറവൂർവഴിയാണു പോകുന്നത്. നിർമാണ പ്രവർത്തനങ്ങളിലെ അപാകതയാണ് റെയിൽ സ്ഥാപിച്ച ഭാഗത്ത് വാഹനങ്ങൾ കുടുങ്ങിപ്പോകാൻ കാരണം. ഉയരപ്പാതയുടെ ഗർഡറുകൾ സ്ഥാപിക്കാൻ ഓട്ടമാറ്റിക്ക് യന്ത്രമാണ് സ്ഥാപിക്കുന്നത്.ട്രെയിനിന്റെ ചക്രങ്ങൾ പോലെയാണ് ഈ യന്ത്രത്തിനും. അതുകൊണ്ടാണു യന്ത്രം മുന്നോട്ട് നീക്കാൻ റെയിൽ സ്ഥാപിക്കുന്നത്.