കൊച്ചി ∙ കോർപറേഷനിലെ രവിപുരം ഡിവിഷനിൽ അജൈവ മാലിന്യം ശേഖരിക്കാനും തരംതിരിക്കാനുമുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർആർഎഫ്) കേന്ദ്രം പ്രവർത്തന സജ്ജം. പ്രതിദിനം 5 ടൺ അജൈവ മാലിന്യം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് 2200 ചതുരശ്രയടി വലുപ്പമുള്ള ആർആർഎഫിനുള്ളത്. 15 നാട്ടുകാർക്ക് ആർആർഎഫിൽ തൊഴിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോർപറേഷനിലെ രവിപുരം ഡിവിഷനിൽ അജൈവ മാലിന്യം ശേഖരിക്കാനും തരംതിരിക്കാനുമുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർആർഎഫ്) കേന്ദ്രം പ്രവർത്തന സജ്ജം. പ്രതിദിനം 5 ടൺ അജൈവ മാലിന്യം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് 2200 ചതുരശ്രയടി വലുപ്പമുള്ള ആർആർഎഫിനുള്ളത്. 15 നാട്ടുകാർക്ക് ആർആർഎഫിൽ തൊഴിലും ലഭിച്ചു.രവിപുരത്ത് കെഎസ്എൻ മേനോൻ റോഡിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആർആർഎഫ് സജ്ജമാക്കിയത്. ‘ഗ്രീൻ േവംസ്’ എന്ന സ്ഥാപനത്തിനാണു ചുമതല. ആർആർഎഫ് പദ്ധതി നടപ്പാക്കുന്നതോടെ രവിപുരം ഡിവിഷൻ മാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തമാകുകയാണെന്നു കൗൺസിലർ എസ്. ശശികല പറഞ്ഞു. വീടുകളിൽ നിന്നു വേർതിരിച്ചു ശേഖരിക്കുന്ന അജൈവ മാലിന്യം സംഭരിക്കുകയും അതു തരംതിരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ആർആർഎഫ്.

അജൈവ മാലിന്യത്തിൽ പുനരുപയോഗിക്കാൻ കഴിയുന്നവ വേർതിരിച്ച ശേഷം അതിനു വേണ്ടി കൈമാറും. വിവിധ നിലവാരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു പ്രസ് ചെയ്തു സംഭരണ കേന്ദ്രത്തിലേക്കു മാറ്റും. പേപ്പർ, കുപ്പി, റബർ തുടങ്ങിയ മറ്റ് അജൈവ മാലിന്യങ്ങളും തരംതിരിച്ചു മാറ്റും.വീടുകളിലെ ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ നേരത്തേ ഡിവിഷനിൽ ആരംഭിച്ചിരുന്നു. വീടുകളിലെ ജൈവ മാലിന്യം സംസ്കരിക്കാനായി 750 ബയോബിന്നുകൾ കൗൺസിലറുടെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്തിരുന്നു.

ADVERTISEMENT

ഉദ്ഘാടനം ഇന്ന്
രവിപുരം റിസോഴ്സ് റിക്കവറി ഫെസിലിറ്റിയുടെ (ആർആർഎഫ്) ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30നു മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിക്കും.

English Summary:

This article highlights the launch of a new Resource Recovery Facility (RRF) in Kochi's Ravipuram division. The facility, managed by 'Green Worms', has a daily capacity of 5 tons and employs 15 locals. This initiative marks a significant step towards efficient waste management and sustainability in the region.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT