ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു
മൂവാറ്റുപുഴ∙ റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ലോറികൾക്കിടയിൽ കുരുങ്ങിയ യുവാവിന്റെ കാൽ അറ്റു. യന്ത്രത്തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മണ്ടോത്തിപടി മടത്തിക്കുന്നേൽ മോസസിന്റെ ( 30) കാൽ ആണ്

മൂവാറ്റുപുഴ∙ റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ലോറികൾക്കിടയിൽ കുരുങ്ങിയ യുവാവിന്റെ കാൽ അറ്റു. യന്ത്രത്തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മണ്ടോത്തിപടി മടത്തിക്കുന്നേൽ മോസസിന്റെ ( 30) കാൽ ആണ് അറ്റുപോയത്.ഇന്നലെ രാവിലെ ഒൻപതരയോടെ കീച്ചേരിപടി - നിരപ്പ് റോഡിൽ മണ്ടോത്തിപ്പടിയിൽ ആണു അപകടം.
യന്ത്രത്തകരാറിനെ തുടർന്നു റോഡിനു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് എതിർദിശയിൽ നിന്നു വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ ടോറസ് തകരാറായി കിടക്കുന്നതു മൂലം ഗതാഗത കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ നിയന്ത്രിച്ചു കടത്തിവിട്ടുകൊണ്ടിരിക്കുകയായിരുന്നു മോസസ്. നിയന്ത്രണം വിട്ട് എത്തിയ ലോറി ടോറസ് ലോറിയിൽ ഇടിച്ചതോടെ മോസസ് രണ്ടു ലോറികൾക്കും ഇടയിൽ അകപ്പെട്ടു. വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ മോസസിനെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. അപകടത്തിനിടയാക്കിയ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും അഗ്നിരക്ഷാ സേനയാണു പുറത്തെടുത്തത്. മോസസിനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.