ചെറായി ദേവസ്വം നട ജംക്ഷൻ: ചുവപ്പുനാട അഴിയാതെ ബൈപാസ് റോഡ്
വൈപ്പിൻ ∙ ചെറായി ദേവസ്വം നട ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി വിഭാവനം ചെയ്ത ബൈപാസ് റോഡ് പദ്ധതി ഒരു വ്യാഴവട്ടത്തിനു ശേഷവും കടലാസിൽ. ഇതിനുളളിൽ സംസ്ഥാനപാതയിലെ വാഹനത്തിരക്ക് പല മടങ്ങ് വർധിച്ചെങ്കിലും പദ്ധതി ആവിഷ്കരിച്ച പഞ്ചായത്ത് തന്നെ അക്കാര്യം മറന്ന മട്ടാണ്. സംസ്ഥാനപാത സൗന്ദര്യവൽക്കരണത്തിന്റെ

വൈപ്പിൻ ∙ ചെറായി ദേവസ്വം നട ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി വിഭാവനം ചെയ്ത ബൈപാസ് റോഡ് പദ്ധതി ഒരു വ്യാഴവട്ടത്തിനു ശേഷവും കടലാസിൽ. ഇതിനുളളിൽ സംസ്ഥാനപാതയിലെ വാഹനത്തിരക്ക് പല മടങ്ങ് വർധിച്ചെങ്കിലും പദ്ധതി ആവിഷ്കരിച്ച പഞ്ചായത്ത് തന്നെ അക്കാര്യം മറന്ന മട്ടാണ്. സംസ്ഥാനപാത സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഇപ്പോൾ ജംക്‌ഷനിൽ കാന – നടപ്പാത നിർമാണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ വശങ്ങളിൽ അൽപം കൂടി സ്ഥലം ലഭിച്ചേക്കാമെങ്കിലും ഗതാഗതക്കുരുക്കിനുള്ള പരിഹാരം അകലെയാണ്. വൈകാതെ മുനമ്പം – അഴീക്കോട് പാലം കൂടി തുറക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ബൈപാസ് പദ്ധതി പൊടിതട്ടിയെടുക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുന്നത്.
പഴയ പഞ്ചായത്ത് കെട്ടിടത്തിന് കിഴക്കുഭാഗത്തു നിന്ന് തെക്കോട്ട് 10 മീറ്റർ വീതിയിലും 500 മീറ്റർ നീളത്തിലും വസ്‌തേരി തോട് വരെ ബൈപ്പാസ് റോഡ് നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി 65 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പദ്ധതി തയാറാക്കിയ വേളയിൽ നാലരക്കോടി രൂപ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിൽ ഇപ്പോഴത് ഇരട്ടിയോളം വർധിച്ചിട്ടുണ്ടാവും. ഈ റോഡ് നിലവിൽ വന്നാൽ പറവൂരിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ദേവസ്വംനട ജംക്‌ഷനിലേക്ക് പ്രവേശിക്കാതെ അതിനു മുൻപേ തെക്കോട്ട് തിരിഞ്ഞ് വസ്‌തേരിപ്പാലത്തിന് വടക്കു ഭാഗത്തു വച്ച് പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ കഴിയും. ഇതോടെ ജംക്‌ഷനിലെ വാഹനത്തിരക്ക് പകുതിയോളം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.