പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടത് പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയുള്ള ഭരണക്രമം: മേധാ പട്കർ
മനോരമ ലേഖകൻ
Published: October 13 , 2024 04:51 PM IST
Updated: October 13, 2024 05:00 PM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കൊച്ചി∙ ഭരണകൂടം അവരുടെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് ഗാന്ധിയൻ രാഷ്ട്രീയത്തെയും ആശയങ്ങളെയും തമസ്കരിക്കുന്ന കാലത്ത് ഗാന്ധി ഉയർത്തിക്കാട്ടിയ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നാം സ്വയം മാറുകയെന്നതാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കർ. മഹാത്മാഗാന്ധി, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ
Sign in to continue reading

കൊച്ചി∙ ഭരണകൂടം അവരുടെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് ഗാന്ധിയൻ രാഷ്ട്രീയത്തെയും ആശയങ്ങളെയും തമസ്കരിക്കുന്ന കാലത്ത് ഗാന്ധി ഉയർത്തിക്കാട്ടിയ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നാം സ്വയം മാറുകയെന്നതാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കർ. മഹാത്മാഗാന്ധി, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിയൻ കോൺഗ്രസ് @100 ന്റെ ഭാഗമായുള്ള ‘ഗാന്ധിയൻ ആദർശങ്ങളുടെ ഹരിത രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി നമ്മൾ മാറുമ്പോൾ അതിന് വിഘാതം സൃഷ്ടിക്കുന്ന ആശയങ്ങളെ തുടച്ചു നീക്കേണ്ടതായിട്ടുണ്ട്. വെറുപ്പിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തെ സത്യം കൊണ്ട് മാത്രമേ നേരിടാനാകൂ. സത്യത്തെ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ഈശ്വരൻ സത്യമാണെന്ന ബോധ്യത്തെ സത്യമാണ് ഈശ്വരനെന്ന തലത്തിൽ കാട്ടിത്തന്ന നേതാവായിരുന്നു ഗാന്ധി. ഇന്നിപ്പോൾ സത്യത്തിന്റെ വെളിച്ചത്തിൽ നിന്ന് ഇന്ത്യ ചരിത്രത്തെ മുഴുവൻ മറച്ചു വയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ADVERTISEMENT
വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരമില്ലായ്മയുടെ പേരാണ് ഗാന്ധി. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രതിസന്ധികൾ കൃത്യമായി തിരിച്ചറിയാനും അത് ഉയർത്തിക്കാട്ടാനുള്ള വൈഭവം ഗാന്ധിക്കുണ്ടായിരുന്നു. അത്തരം മനുഷ്യർക്ക് വേണ്ടിയുള്ള ഉറച്ച വാക്കുകളാണ് മഹാത്മാഗാന്ധിയുടെ മാനവികതയുടെ അടിസ്ഥാനം. മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച് മാനവിക രാഷ്ട്രീയം ഉയർത്താൻ മതവിശ്വാസികൾക്ക് കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഗാന്ധി. തെളിമയുള്ള സത്യത്തിന്റെയും നീതിയുടെയും ഗാന്ധിയൻ രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്നതാണ് സംഘപരിവാർ രാഷ്ട്രീയം. അതിനെ പ്രതിരോധിച്ചുകൊണ്ട് ഗാന്ധിയൻ മൂല്യങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്റെ തെരുവുകളിലൂടെ ജനങ്ങളുടെ കണ്ണീരും പ്രശ്നങ്ങളും കേട്ട്, അവരെ ചേർത്തുനിർത്തി രാഹുൽ ഗാന്ധി നടന്നു കയറിയത് ഇതേ ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ അന്തസത്തയിലേക്കാണ്.
അതിരപ്പള്ളി പദ്ധതി പോലുള്ള വൻകിട പദ്ധതികൾ കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക്ക് ആഘാതം വലുതായിരിക്കും. സമീപകാലത്ത് കേരളത്തിലുണ്ടായ മുണ്ടക്കൈ, ചൂരൽമല പോലുള്ള പ്രകൃതിദുരന്തങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയുള്ള ഭരണക്രമമാണ് വേണ്ടത്. ദാരിദ്ര്യമടക്കമുള്ള ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാൻ ഗാന്ധിയൻ ഹരിത രാഷ്ട്രീയമാണ് പരിഹാരമെന്നും മേധ പട്കർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ കെ.സഹദേവൻ, സി.ആർ.നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
In a compelling address at the Rajendra Maidan, environmental activist Medha Patkar highlighted the significance of Gandhian economics as a development model rooted in justice. The event, organized to commemorate the centenary of Mahatma Gandhi's presidency of the Indian National Congress, also featured insights from prominent social activists and Congress leaders.