കൊച്ചി∙ കെല്‍ട്രോണ്‍ നിര്‍മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കൈമാറിയത്. സോണാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കെല്‍ട്രോണ്‍ നിര്‍മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കൈമാറിയത്. സോണാര്‍ പവര്‍ ആംപ്ലിഫയര്‍, മരീച് സോണാര്‍ അറേ, ട്രാന്‍സ്ഡ്യൂസര്‍ ഇല മെന്റ്‌സ്, സബ്മറൈന്‍ എക്കോ സൗണ്ടര്‍, സബ്മറൈന്‍ കാവിറ്റേഷന്‍ മീറ്റര്‍, സോണാര്‍ ട്രാന്‍സ്മിറ്റര്‍ സിസ്റ്റം, സബ് മറൈന്‍ ടൂവ്ഡ് അറേ ആൻഡ് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റം എന്നിവയാണ് കൈമാറിയത്.

പ്രതിരോധ മേഖലയിലെ മൂന്ന് പ്രധാന ഓര്‍ഡറുകളും കെല്‍ട്രോണിന് ലഭിച്ചു. വിശാഖപട്ടണം നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയില്‍ നിന്നു ഫ്ലൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് കെല്‍ട്രോണ്‍ സ്വീകരിച്ചു. ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, എന്‍പിഒഎല്‍ രൂപകല്‍പന നിര്‍വഹിച്ച ടോര്‍പ്പിഡോ പവര്‍ ആംപ്ലിഫയര്‍ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡര്‍ ഭാരത് ഡൈനാമിക്സ് ലിമിറ്റഡില്‍ നിന്നും സ്വീകരിച്ചു. റെക്സി മറൈന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ബോ ആന്‍ഡ് ഫ്ലാങ്ക് അറേ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റും കെല്‍ട്രോണ്‍ സ്വീകരിച്ചു.

ADVERTISEMENT

ഈ സാമ്പത്തികവർഷം കെൽട്രോൺ ആയിരം കോടി വിറ്റുവരവ് കൈവരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സർക്കാരിന്റെ 100 ദിന പരിപാടിയുടെ വേളയിൽ തന്നെ രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ നിർമിച്ചുകൊണ്ട് കെൽട്രോൺ ചരിത്രം സൃഷ്ടിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങില്‍ ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ്, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ഡി.സേഷാഗിരി, എന്‍എസ്ടിഎല്‍ ഡയറക്ടര്‍ ഡോ. എബ്രഹാം വറുഗീസ്, ഭാരത് ഇലക്ട്രോണിക്സ് നേവല്‍ സിസ്റ്റംസ് ഹെഡ് കെ.കുമാര്‍, ഭാരത് ഡൈനാമിക്സ് ജി.എം.സിംഹചലം, റികൈസ് മറൈന്‍ ഫൗണ്ടര്‍ മൈത്രി മക, ഡയറക്ടറേറ്റ് ഓഫ് നേവല്‍-ഡിസൈന്‍ ശശാങ്ക് ശങ്കർ, എച്ച്എസ്എല്‍ വെപ്പണ്‍സ് ഹെഡ് ചാവ വിജയ കുമാര്‍, ബിപിടി ചെയര്‍മാന്‍ കെ.അജിത് കുമാര്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍.നാരായണമൂര്‍ത്തി, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ ശ്രീകുമാര്‍ നായര്‍, ടെക്നിക്കല്‍ ഡയറക്ടര്‍ വിജയന്‍ പിള്ള, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹേമചന്ദ്രന്‍, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.

English Summary:

In a ceremony attended by Industries Minister P. Rajeev, Keltron delivered key defense technologies to prominent Indian defense organizations including NPOL, Bharat Electronics, and HSL. These products, ranging from Sonar systems to a Torpedo Power Amplifier, highlight Keltron's commitment to supporting India's self-reliance in defense manufacturing.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT