കുസാറ്റ് നായ്പ്പേടിയിൽ; തെരുവുനായ്ക്കൾക്കും കന്നുകാലികൾക്കും ഭക്ഷണം നൽകുന്നതു വിലക്കി
കളമശേരി ∙ കൊച്ചി സർവകലാശാല നായപ്പേടിയിൽ. ക്യാംപസിൽ വിദ്യാർഥികളൊ അധ്യാപകരൊ സന്ദർശകരൊ ജീവനക്കാരൊ തെരുവുനായ്ക്കൾക്കും കന്നുകാലികൾക്കും ഭക്ഷണം നൽകുന്നതു സർവകലാശാല വിലക്കി. അലഞ്ഞുനടക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ഏതെങ്കിലും മൃഗങ്ങൾ അസാധാരണമായി പെരുമാറുകയൊ രോഗലക്ഷണങ്ങൾ കാണിക്കുകയൊ

കളമശേരി ∙ കൊച്ചി സർവകലാശാല നായപ്പേടിയിൽ. ക്യാംപസിൽ വിദ്യാർഥികളൊ അധ്യാപകരൊ സന്ദർശകരൊ ജീവനക്കാരൊ തെരുവുനായ്ക്കൾക്കും കന്നുകാലികൾക്കും ഭക്ഷണം നൽകുന്നതു സർവകലാശാല വിലക്കി. അലഞ്ഞുനടക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ഏതെങ്കിലും മൃഗങ്ങൾ അസാധാരണമായി പെരുമാറുകയൊ രോഗലക്ഷണങ്ങൾ കാണിക്കുകയൊ ചെയ്യുന്നതു കണ്ടാൽ റജിസ്ട്രാർ ഓഫിസിലൊ (0484 2862272) സെക്യൂരിറ്റി ഉദ്യോഗസ്ഥരെയൊ അറിയിക്കണം.
മൃഗങ്ങളിൽ നിന്നു കടിയൊ പോറലൊ ഏറ്റാൽ ഉടൻ വൈദ്യസഹായം തേടണമെന്നും സർവകലാശാല ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ക്യാംപസിൽ തെരുവുനായ്ക്കൾ ചത്തു വീണിരുന്നു. ഇവയിൽ ഒരെണ്ണത്തിനു പേവിഷബാധയുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു സർവകലാശാല ഈ നിർദേശം നൽകിയത്. പേവിഷബാധ തടയുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനുമാണ് ഈ നടപടിയെന്നു റജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ക്യാംപസ് നിറഞ്ഞ് കന്നുകാലികളും തെരുവുനായ്ക്കളുമാണ്. നായ്ക്കൾ മൂന്നാം നിലയിലെ ക്ലാസ്മുറികളിൽ വരെ കയറിച്ചെല്ലുന്ന അവസ്ഥയാണ്. വിദ്യാർഥികളിൽ ചിലരും പുറമേ നിന്നെത്തുന്ന ഒരു സംഘവും ക്യാംപസിലെ നായകൾക്കു തീറ്റകൊടുക്കുന്നതു പതിവാണ്. പേവിഷബാധയാണു നായയുടെ മരണകാരണമെന്നു കണ്ടെത്തിയതോടെ വിദ്യാർഥികൾ വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെട്ടു പഠിപ്പു മുടക്കിയിരുന്നു. ചത്ത നായകളിൽ ഒന്നിന്റെ 7 കുഞ്ഞുങ്ങളെ ആരോ വളർത്താൻ കൊണ്ടുപോയിട്ടുള്ളതായും പറയുന്നു.