മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിനു ലഭിച്ച ആംബുലൻസ് എന്ന് ഓടിത്തുടങ്ങും?
പറവൂർ ∙ മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിനു പുതുതായി ലഭിച്ച ആംബുലൻസ് ഓടിത്തുടങ്ങിയില്ല. വെയിലും മഴയും കൊണ്ടു കിടക്കുകയാണ് വാഹനം. എംപി ഫണ്ടിൽ നിന്നു ഹൈബി ഈഡൻ എംപി നൽകിയ ആംബുലൻസ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ട് ഒന്നര മാസമായി. ആംബുലൻസ് ഓടിക്കാൻ ഡ്രൈവറെ കിട്ടിയിട്ടില്ലെന്നാണ് ആ ശുപത്രിയുടെ

പറവൂർ ∙ മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിനു പുതുതായി ലഭിച്ച ആംബുലൻസ് ഓടിത്തുടങ്ങിയില്ല. വെയിലും മഴയും കൊണ്ടു കിടക്കുകയാണ് വാഹനം. എംപി ഫണ്ടിൽ നിന്നു ഹൈബി ഈഡൻ എംപി നൽകിയ ആംബുലൻസ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ട് ഒന്നര മാസമായി. ആംബുലൻസ് ഓടിക്കാൻ ഡ്രൈവറെ കിട്ടിയിട്ടില്ലെന്നാണ് ആ ശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ അധിക ഡ്രൈവർ തസ്തികയിൽ ഉള്ളവരെ ഇവിടേക്കു കൊണ്ടുവരാൻ ബ്ലോക്ക് പഞ്ചായത്ത് ഡിഎംഒയ്ക്ക് കത്തു നൽകിയെങ്കിലും അനുമതി ലഭിച്ചില്ല.
മൂത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ എച്ച്എംസി മുഖേന താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നതിനു സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് ഡിഎംഒയ്ക്ക് കത്തു നൽകിയത്. എച്ച്എംസി മുഖേന നിയമിക്കുമ്പോൾ സൗജന്യമായി വാഹനം ഓടിക്കാൻ കഴിയില്ല. ഉപയോഗിക്കുന്നവരിൽ നിന്നു സർക്കാർ അനുവദിച്ചിട്ടുള്ള തുക വാങ്ങേണ്ടി വരും. മറ്റ് ആശുപത്രികളിലുള്ള ഡ്രൈവറെ ലഭിക്കാത്ത സാഹചര്യത്തിൽ എച്ച്എംസി കൂടി താൽക്കാലിക ഡ്രൈവറെ നിയമിക്കാനുള്ള നടപടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ദേശീയപാത 66 നിർമാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ ആശുപത്രിയുടെ ശുചിമുറി ബ്ലോക്ക് പൊളിക്കേണ്ടി വന്നു. 12 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ശുചിമുറി ബ്ലോക്കിന്റെ നിർമാണം പൂർത്തിയായാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുമെന്നും വാഹനം ഇടാനുള്ള സൗകര്യം ഒരുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദനും വൈസ് പ്രസിഡന്റ് കെ.എസ്.സനീഷും പറഞ്ഞു.
എന്നാൽ, സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്രയും വേഗം ഷെഡ് ഒരുക്കിയില്ലെങ്കിൽ വെയിലും മഴയും കൊണ്ട് ആംബുലൻസ് നശിക്കുമെന്നും ആംബുലൻസ് ഓടിക്കാതിരിക്കുന്നതു സ്വകാര്യ ആംബുലൻസ് സർവീസ് നടത്തുന്നവരെ സഹായിക്കാൻ വേണ്ടിയാണെന്നും കോൺഗ്രസ് വടക്കേക്കര മണ്ഡലം പ്രസിഡന്റ് എം.ഡി.മധുലാൽ പറഞ്ഞു