കൊച്ചി∙ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ എസ്ഐയെ സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ തൂക്കിയെടുത്തു സ്റ്റേഷനു പുറത്തിട്ടെന്നു പരാതി. ഇന്നലെ രാവിലെയാണു സംഭവം. ഗ്രേഡ് എസ്ഐ ലീവ് എടുത്തതിനെ തുടർന്നുള്ള അനിഷ്ടമാണു വാക്കേറ്റത്തിലും കയ്യേറ്റത്തിലും എത്തിയത്. എസ്ഐ സന്തോഷിനെയാണ് എസ്എച്ച്ഒ സിജിൻ മാത്യു കായികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ എസ്ഐയെ സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ തൂക്കിയെടുത്തു സ്റ്റേഷനു പുറത്തിട്ടെന്നു പരാതി. തിങ്കളാഴ്ച രാവിലെയാണു സംഭവം. ഗ്രേഡ് എസ്ഐ ലീവ് എടുത്തതിനെ തുടർന്നുള്ള അനിഷ്ടമാണു വാക്കേറ്റത്തിലും കയ്യേറ്റത്തിലും എത്തിയത്. എസ്ഐ സന്തോഷിനെയാണ് എസ്എച്ച്ഒ സിജിൻ മാത്യു കായികമായി നേരിടാൻ ശ്രമിച്ചത്.

അടുത്ത ബന്ധുവിന്റെ വിവാഹ നിശ്ചയത്തിനായി ഞായറാഴ്ച സന്തോഷ് മുൻകൂട്ടി അവധി ചോദിച്ചിരുന്നു. എസ്എച്ച്ഒ അപേക്ഷ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഞായറാഴ്ച വിവാഹ നിശ്ചയവേദിയിൽ നിൽക്കുമ്പോൾ സന്തോഷിനെ സ്റ്റേഷനിൽ നിന്നു വിളിച്ച് അവധി അനുവദിച്ചിട്ടില്ലെന്നും ഡ്യൂട്ടിക്കു ഹാജരാകാത്തതിനാൽ ആബ്സന്റ് മാർക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

ADVERTISEMENT

തിങ്കളാഴ്ച രാവിലെ സന്തോഷ് ഡ്യൂട്ടിക്കു ഹാജരായപ്പോൾ ഷട്ടിൽ കളി കഴിഞ്ഞെത്തിയ എസ്എച്ച്ഒ മഫ്തിയിൽ സ്റ്റേഷനിലുണ്ടായിരുന്നു. തുടർന്നു മോശമായി സംസാരിച്ച ശേഷം ‘നിന്നെ ഇനി ഈ സ്റ്റേഷനിൽ വേണ്ട’ എന്നു പറഞ്ഞു സന്തോഷിന്റെ തോളിൽ പിടിച്ചുയർത്തി സ്റ്റേഷൻ കോംപൗണ്ടിനു പുറത്താക്കിയെന്നാണു പരാതി. പൊലീസുകാരും നാട്ടുകാരും ഉൾപ്പെടെ കണ്ടു നിൽക്കുമ്പോഴായിരുന്നു എസ്എച്ച്ഒയുടെ പ്രകടനം. സന്തോഷ് കമ്മിഷണർക്കും മട്ടാഞ്ചേരി എസിപിക്കും പരാതി നൽകിയതിനെ തുടർന്നു സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷണം നടത്തി കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

English Summary:

In a shocking incident at Kannamaly police station, Kochi, a Sub-Inspector has accused the Station House Officer of physical assault and verbal abuse for taking leave to attend a family event. The incident, witnessed by other officers and civilians, has sparked outrage and calls for investigation.