കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്: 4 പേർ അറസ്റ്റിൽ
കുറുപ്പംപടി∙ പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം നസീബ് നിസാം (22), മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽഅനീഷ്

കുറുപ്പംപടി∙ പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം നസീബ് നിസാം (22), മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽഅനീഷ് കുമാർ (മുഹമ്മദ് അൻസാരി 29 ), കുഴിവേലിപ്പടി മോച്ചാൻകുളം ചിറമേൽപ്പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 21 നു രാത്രി വളയൻചിറങ്ങരയിൽ നിന്നാണു തട്ടിക്കൊണ്ടുപോയത്.
വിശാലിൽ നിന്ന് കൗമാരക്കാരിലൊരാൾ 29,000 രൂപ വാങ്ങിയെന്നും തുക തിരിച്ചുതരാത്തതിന്റെ വൈരാഗ്യമാണു സംഭവത്തിനു കാരണമെന്നും പ്രതികൾ പൊലീസിനോടു സമ്മതിച്ചു. വളയൻചിറങ്ങര ഭാഗത്തു നിന്ന് കൗമാരക്കാരെ ബൈക്കിലെത്തിയ വിശാൽ, നസീബ് എന്നിവർ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഒരാളുടെ ബൈക്കും കൊണ്ടുപോയി. തുടർന്നു രണ്ടംഗ സംഘം ഇവരെ പോഞ്ഞാശേരിയിലെത്തിച്ചു. അവിടെ നിന്ന് ഓട്ടോയിൽ കയറ്റി പുക്കാട്ടുപടിയിലെ കുന്നിന്റെ മുകളിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു മർദിച്ചു. തുടർന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു.
പുലർച്ചെ കൗമാരക്കാരിലൊരാളെ അയാളുടെ വീട്ടിൽ കൊണ്ടുപോയി വീട്ടിലുണ്ടായിരുന്ന ഇരുചക്രവാഹനം തട്ടിയെടുത്തു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു ലഭിച്ച പരാതിയിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.പെരുമ്പാവൂർ എഎസ്പി ശക്തി സിങ് ആര്യ, ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്ഐമാരായ എൽദോ പോൾ, ഇബ്രാഹിം കുട്ടി, ജലീൽ, ശ്രീകുമാർ, റിൻസ് എം. തോമസ്, റാസിഖ്, എഎസ്ഐമാരായ അബ്ദുൽ മനാഫ്, നിയാസ്, എം.ബി. സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.