കെഎസ്ആർടിസി ബസിന് തീപിടിച്ച സംഭവം: വൻ അപകടം ഒഴിവായത് മുന്നിലേക്ക് തീ പടരാതിരുന്നതിനാൽ
കൊച്ചി∙ ഇന്നലെ നഗരമധ്യത്തിൽ തീ പിടിച്ച കെഎസ്ആർടിസി എസി ലോഫ്ലോർ ബസിന്റെ മുൻഭാഗത്തേക്കു തീ പടരാതിരുന്നതു മൂലമാണ് വൻ അപകടം ഒഴിവായത്. എസി ലോഫ്ലോർ ബസിന്റെ എൻജിൻ പിൻഭാഗത്തും ഡീസൽ ടാങ്ക് മുൻഭാഗത്തുമാണ്. സംഭവത്തെ തുടർന്നു ചിറ്റൂർ റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പിന്നീടു ബസ് നീക്കിയ

കൊച്ചി∙ ഇന്നലെ നഗരമധ്യത്തിൽ തീ പിടിച്ച കെഎസ്ആർടിസി എസി ലോഫ്ലോർ ബസിന്റെ മുൻഭാഗത്തേക്കു തീ പടരാതിരുന്നതു മൂലമാണ് വൻ അപകടം ഒഴിവായത്. എസി ലോഫ്ലോർ ബസിന്റെ എൻജിൻ പിൻഭാഗത്തും ഡീസൽ ടാങ്ക് മുൻഭാഗത്തുമാണ്. സംഭവത്തെ തുടർന്നു ചിറ്റൂർ റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പിന്നീടു ബസ് നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്.
‘ഫയർ അലർട്ട് കിട്ടി; ഡോർ തുറക്കാനായതു ഭാഗ്യം’
തീപിടിത്തത്തെക്കുറിച്ച് ബസ് ഡ്രൈവർ വി.ടി. വിജേഷും കണ്ടക്ടർ കെ.എം. രാജുവും പറയുന്നു: ബസ് ചിറ്റൂർ റോഡിലേക്കു തിരിഞ്ഞ് അധികം വൈകാതെ എസി നിലച്ചു. ഡാഷ് ബോർഡിൽ ഫയർ അലർട്ടും ലഭിച്ചു. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ മുന്നറിയിപ്പു നൽകിയതോടെ പെട്ടെന്നു ബസ് നിർത്തി. പിന്നിൽ നിന്നു പുക ഉയരുന്നുണ്ടായിരുന്നു. യാത്രക്കാരോട് ഇറങ്ങാൻ പറഞ്ഞപ്പോൾ അവർക്ക് എന്തിനാണെന്നു മനസ്സിലായില്ല. ഡോർ തുറക്കാനും യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കാനും കഴിഞ്ഞതു ഭാഗ്യമായി. യാത്രക്കാരെ പുറത്തിറക്കി ഏറെ വൈകാതെ തീ ആളിപ്പടർന്നു തുടങ്ങി.
‘രക്ഷപ്പെട്ടതു മഹാഭാഗ്യം’
‘എസി നിന്നതും പുക ഉയർന്നതുമെല്ലാം പെട്ടെന്നായിരുന്നു. യാത്രക്കാർക്ക് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഇടപെട്ടു യാത്രക്കാരെയെല്ലാം പെട്ടെന്നു ബസിനു പുറത്തിറക്കി. എന്താണു ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പെട്ടെന്നു തന്നെ ബസിന്റെ പിൻഭാഗത്തു തീ ആളിപ്പടർന്നു’– ബസിലെ യാത്രക്കാരിയായിരുന്ന മൂവാറ്റുപുഴ സ്വദേശി മാജിത ഇബ്രാഹിം പറഞ്ഞു. ഭർത്താവിന്റെ നേത്ര ചികിത്സയ്ക്കായി കൊച്ചിയിൽ വന്നു മടങ്ങുകയായിരുന്നു അവർ.