കളമശേരി സ്ഫോടന കേസ്: വിചാരണ തുടങ്ങിയില്ല
കൊച്ചി∙ കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാ വിഭാഗത്തിന്റെ പ്രാർഥനാ സമ്മേളന വേദിയിൽ സ്ഫോടനം നടത്തി 8 പേരെ കൊലപ്പെടുത്തിയ കേസിൽ ഒരു വർഷം തികഞ്ഞിട്ടും വിചാരണ നടപടി തുടങ്ങിയില്ല. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി മാർട്ടിൻ ഡൊമനിക്കിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ) ചുമത്തിയിരുന്നു.

കൊച്ചി∙ കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാ വിഭാഗത്തിന്റെ പ്രാർഥനാ സമ്മേളന വേദിയിൽ സ്ഫോടനം നടത്തി 8 പേരെ കൊലപ്പെടുത്തിയ കേസിൽ ഒരു വർഷം തികഞ്ഞിട്ടും വിചാരണ നടപടി തുടങ്ങിയില്ല. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി മാർട്ടിൻ ഡൊമനിക്കിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ) ചുമത്തിയിരുന്നു. യുഎപിഎ ചുമത്തുന്ന കുറ്റപത്രങ്ങൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു സമർപ്പിക്കുന്നത്. എന്നാൽ കളമശേരി സ്ഫോടന കേസിൽ പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ കുറ്റത്തിനു സംസ്ഥാന സർക്കാർ വിചാരണാനുമതി നിഷേധിച്ചതോടെ കുറ്റപത്രത്തിൽ നിന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി യുഎപിഎ വകുപ്പു മാത്രം ഒഴിവാക്കി കുറ്റപത്രം മജിസ്ട്രേട്ട് കോടതിക്കു കൈമാറി.
എന്നാൽ കൊലക്കുറ്റവും സ്ഫോടനവസ്തു നിരോധനനിയമവും ഉൾപ്പെടെയുള്ള ഗുരുതരസ്വഭാവമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ നിലനിൽക്കുന്നതിനാൽ സെഷൻസ് കോടതി തന്നെയായിരിക്കും കേസിൽ വിചാരണ നടത്തുന്നത്.
കൊച്ചി കടവന്ത്ര എളംകുളം സ്വദേശി മാർട്ടിൻ ഡൊമിനിക് (58) മാത്രമാണു കേസിലെ പ്രതി. 2023 ഒക്ടോബർ 29നു രാവിലെ 9.38നാണു കളമശേരിയിലെ കൺവൻഷൻ കേന്ദ്രത്തിൽ മാർട്ടിൻ സ്ഫോടനം നടത്തിയത്. 3500 പേജുള്ള കുറ്റപത്രത്തിൽ 294 സാക്ഷികളുടെ പട്ടികയുണ്ട്. പ്രാർഥനാ സമ്മേളന ഹാളിൽ 2500 പേരുണ്ടായിരുന്നു. 3 പേർ സ്ഫോടനത്തിലും ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേർ പിന്നീട് ആശുപത്രിയിലും മരിച്ചു. 60 പേർക്കു പരുക്കേറ്റിരുന്നു. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കാളിത്തമുള്ളതായി കണ്ടെത്താൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിട്ടില്ല.