വൈറ്റിലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു
കൊച്ചി ∙ വൈറ്റിലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു. എസ്എ റോഡിൽ നിന്നു തൃപ്പൂണിത്തുറ റോഡിലേക്കു പോകുന്ന വാഹനങ്ങളാണു മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കുന്നത്. വൈകിട്ട് കടവന്ത്ര ജിസിഡിഎ ജംക്‌ഷനു മുൻപുതന്നെ ഗതാഗതക്കുരുക്കു തുടങ്ങും. വൈറ്റില കടക്കുമ്പോഴേക്കും മണിക്കൂറുകൾ

കൊച്ചി ∙ വൈറ്റിലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു.
എസ്എ റോഡിൽ നിന്നു തൃപ്പൂണിത്തുറ റോഡിലേക്കു പോകുന്ന വാഹനങ്ങളാണു മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കുന്നത്. വൈകിട്ട് കടവന്ത്ര ജിസിഡിഎ ജംക്‌ഷനു മുൻപുതന്നെ ഗതാഗതക്കുരുക്കു തുടങ്ങും. വൈറ്റില കടക്കുമ്പോഴേക്കും മണിക്കൂറുകൾ കടന്നുപോയിട്ടുണ്ടാവും. മറ്റു ദിശകളിൽ നിന്നു വരുന്ന വാഹനങ്ങൾക്കു ജംക്‌ഷൻ കടന്നുപോകാൻ ഇത്ര കാത്തുകിടക്കേണ്ട.
എസ്എ റോഡിൽ ജംക്‌ഷനു തൊട്ടു മുൻപുള്ള ഇടുങ്ങിയ ഭാഗത്ത് 5.8 മീറ്റർ മാത്രമാണു വീതി. തൃപ്പൂണിത്തുറ റോഡ് തുടങ്ങുന്ന ഭാഗത്ത് , മെട്രോ സ്റ്റേഷനിൽ നിന്നു പുതുതായി നിർമിച്ച റോഡ് വന്നു ചേരുന്നിടത്തും വീതി കുറവാണ്. 4 മീറ്റർ മാത്രം.വീതി കുറഞ്ഞ ഇൗ രണ്ടു ഭാഗങ്ങൾ തമ്മിലുള്ള അകലം 120 മീറ്റർ മാത്രം. എസ്എ റോഡിൽ 3 കിലോമീറ്ററിലേറെ കുരുക്കുണ്ടാക്കുന്നത് ഇൗ ദൂരത്തിനിടയിലെ തടസ്സമാണ്. ഇതിനു പരിഹാരം കണ്ടെത്തിയാണു വൈറ്റിലയിലെ കുരുക്കു പരിഹരിക്കുന്നത്.
കണിയാമ്പുഴ റോഡിലെ തടസ്സങ്ങൾ മാറ്റി, അവിടെയുണ്ടായിരുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ച് പുതിയ റോഡ് നിർമിച്ചിട്ടുണ്ട്. ഇതിൽ കുറച്ചുജോലികൾ ബാക്കിയാണ്. അതു പൂർത്തിയായാൽ ഇപ്പോൾ കണിയാമ്പുഴ റോഡിൽ നിന്നു ജംക്‌ഷനിലേക്കു വരുന്ന വാഹനങ്ങൾ തെക്കുവശത്തെ പുതിയ ട്രാക്കിലേക്കു മാറ്റും.
എസ്എ റോഡിൽ നിന്നു വരുന്ന വാഹനങ്ങളിൽ ഏറ്റവും കൂടുതൽ പോകുന്നത് തൃപ്പൂണിത്തുറയിലേക്കാണ്. എസ്എ റോഡിൽ നിന്നുള്ള വാഹനങ്ങൾക്കു ജംക്‌ഷനിൽ ഒറ്റ സിഗ്നൽ ലഭിക്കും. എല്ലാ ബസുകളും ഹബ്ബിലേക്കു കയറിപ്പോകണം. കണിയാമ്പുഴയിൽ നിന്ന് ഇപ്പോൾ വാഹനങ്ങൾ വരുന്ന റോഡ് ഇൗ ബസുകൾക്കു മാത്രമാവും. തൃപ്പൂണിത്തുറ റോഡിലേക്കും അരൂർ റോഡിലേക്കും അതേ സിഗ്നലിൽ മറ്റു വാഹനങ്ങൾക്കു കടന്നുപോകാം. തൃപ്പൂണിത്തുറ റോഡിലെ 4 മീറ്റർ കുപ്പിക്കഴുത്തിൽ നിന്നു ബസുകൾ മാറുന്നതോടെ ഇവിടെ ഗതാഗതം സുഗമമാവും. അതു എസ്എ റോഡിലെ കുരുക്ക് അഴിക്കുമെന്നാണു പ്രതീക്ഷ.
കോട്ടയത്തുനിന്നു വരുന്ന ബസുകൾ പവർ ഹൗസ് റോഡ് വഴി ജംക്‌ഷനിലേക്ക് എത്തി ഹബ്ബിലേക്കു പോകുന്നതും ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന ബസുകൾ ഹബ്ബിലേക്കു പോകുന്നതും ഇൗ റോഡിലൂടെ ആയിരിക്കും.പാലാരിവട്ടത്തു നിന്നു വരുന്ന വാഹനങ്ങൾക്കു ഫ്രീ ലെഫ്റ്റ് പോലെ യു ടേണും അനുവദിക്കും. പൊന്നുരുന്നി ഭാഗത്തേക്കും മറ്റും പോകാൻ ഇതുവഴി എളുപ്പമാവും. 20 % വാഹനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണു കരുതുന്നത്.ട്രാഫിക് എസിപി എ.എ.അഷ്റഫ്, എസ്ഐ ജോസഫ് ജോർജ് എന്നിവർ ചേർന്നു തയാറാക്കിയ പ്രോജക്ട് , ജനപ്രതിനിധികൾ, സിഎസ്എംഎൽ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കു മുന്നിൽ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം സ്ഥല പരിശോധനയും നടത്തി.