പെരിയാറിലെ ജലനിരപ്പ് അറിയാൻ ഓൺലൈൻ മോണിറ്ററിങ് സംവിധാനം
ഏലൂർ ∙ പെരിയാറിലെ ജലനിരപ്പ് യഥാസമയം അറിയുന്നതിനു പാതാളം റഗുലേറ്റർ ബ്രിജിനു മുകളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി ഇറിഗേഷൻ വകുപ്പ്. ഇറിഗേഷൻ വകുപ്പിലെ ഹൈഡ്രോളജി വിഭാഗമാണ് ഓട്ടമാറ്റിക് വാട്ടർ ലെവൽ റെക്കോർഡർ (എഡബ്ല്യുഎൽആർ) സ്ഥാപിച്ചത്. 2020ൽ എടുത്ത തീരുമാനമാണ് 4 വർഷത്തിനു ശേഷം നടപ്പിലായത്. കഴിഞ്ഞ ദിവസം വരെ

ഏലൂർ ∙ പെരിയാറിലെ ജലനിരപ്പ് യഥാസമയം അറിയുന്നതിനു പാതാളം റഗുലേറ്റർ ബ്രിജിനു മുകളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി ഇറിഗേഷൻ വകുപ്പ്. ഇറിഗേഷൻ വകുപ്പിലെ ഹൈഡ്രോളജി വിഭാഗമാണ് ഓട്ടമാറ്റിക് വാട്ടർ ലെവൽ റെക്കോർഡർ (എഡബ്ല്യുഎൽആർ) സ്ഥാപിച്ചത്. 2020ൽ എടുത്ത തീരുമാനമാണ് 4 വർഷത്തിനു ശേഷം നടപ്പിലായത്.
കഴിഞ്ഞ ദിവസം വരെ പുഴയിൽ റഗുലേറ്റർ ഷട്ടറിനുതാഴെ തൂണിനു സമീപം സ്ഥാപിച്ചിട്ടുള്ള മീറ്റർ സ്കെയിൽ നോക്കിയാണ് ദിവസത്തിൽ 4 നേരം ഉദ്യോഗസ്ഥർ ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നത്. റഗുലേറ്ററിന്റെ യഥാസമയത്തുള്ള നിയന്ത്രണത്തിന് ഇപ്പോഴത്തെ സംവിധാനം സഹായിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മലയാറ്റൂരിലും ഭൂതത്താൻകെട്ടിലും ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനം തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.