ബസ് സ്റ്റാൻഡിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; രൂക്ഷമായ പുകയും ദുർഗന്ധവും പരന്നു
പിറവം∙മാലിന്യ സംസ്കരണത്തിനും പ്ലാസ്റ്റിക് കത്തിക്കുന്നതിനും എതിരെ നടപടി ഒരു ഭാഗത്തു മുന്നേറുമ്പോൾ രാമമംഗലത്ത് ആശുപത്രിപ്പടിയിലെ ബസ് സ്റ്റാൻഡിനുള്ളിൽ മാലിന്യം കൂട്ടിയിട്ടു കത്തിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗത്തിന്റെ നേതൃത്വത്തിലാണു മാലിന്യം കത്തിച്ചതെന്നാണ് ആക്ഷേപം.രൂക്ഷമായ പുകയും ദുർഗന്ധവും മൂലം

പിറവം∙മാലിന്യ സംസ്കരണത്തിനും പ്ലാസ്റ്റിക് കത്തിക്കുന്നതിനും എതിരെ നടപടി ഒരു ഭാഗത്തു മുന്നേറുമ്പോൾ രാമമംഗലത്ത് ആശുപത്രിപ്പടിയിലെ ബസ് സ്റ്റാൻഡിനുള്ളിൽ മാലിന്യം കൂട്ടിയിട്ടു കത്തിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗത്തിന്റെ നേതൃത്വത്തിലാണു മാലിന്യം കത്തിച്ചതെന്നാണ് ആക്ഷേപം.രൂക്ഷമായ പുകയും ദുർഗന്ധവും മൂലം പരിസരവാസികൾ സംഘടിച്ചതോടെ തീയിടുന്നതിനു നേതൃത്വം നൽകിയവർ സ്ഥലത്തു നിന്നു മാറി.
പഞ്ചായത്തിലെ തിരക്കേറിയ പ്രദേശമാണ് ആശുപത്രിപ്പടിയും ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന പ്രദേശം. കാഴ്ച മറയ്ക്കുന്ന നിലയിൽ പുകയും ദുർഗന്ധവും വ്യാപിച്ചതോടെ നാട്ടുകാരിൽ ചിലർ ചേർന്നു തീ അണച്ചു. നാളുകളായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെ കൂട്ടിയിരുന്നു. പരാതിയെ തുടർന്നു പൊലീസും സ്ഥലത്ത് എത്തിയിരുന്നു.അതേ സമയം സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് അറിവില്ലെന്നു പ്രസിഡന്റ് പി.വി. സ്റ്റീഫൻ പറഞ്ഞു. പരാതി ഉയർന്നപ്പോൾ തന്നെ തീ അണയ്ക്കുന്നതിനു നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.