‘പാടം’ പഠിപ്പിക്കും മേഴ്സി ടീച്ചർ; സ്കൂളിൽ വിവിധ തരം കൃഷിക്ക് നേതൃത്വം നൽകി അധ്യാപിക
മൂവാറ്റുപുഴ∙ റഫറൻസ് ഗ്രന്ഥങ്ങൾക്കൊപ്പം പാത്രങ്ങളിലും ചാക്കുകളിലും ചാണകപ്പൊടി നിറച്ച് സ്കൂട്ടറിൽ കയറ്റി സ്കൂളിലേക്കു പോകുന്ന ഒരു അധ്യാപിക ഉണ്ട് നീറമ്പുഴയിൽ. അക്ഷരങ്ങൾക്കൊപ്പം മണ്ണിനെ സ്നേഹിക്കാനും കൃഷിയുടെ നന്മ ജീവിതവിജയത്തിന് ഉപയോഗപ്പെടുത്താനും വിദ്യാർഥികൾക്കു മാതൃകയാകുന്ന നീറമ്പുഴ സർക്കാർ എൽപി

മൂവാറ്റുപുഴ∙ റഫറൻസ് ഗ്രന്ഥങ്ങൾക്കൊപ്പം പാത്രങ്ങളിലും ചാക്കുകളിലും ചാണകപ്പൊടി നിറച്ച് സ്കൂട്ടറിൽ കയറ്റി സ്കൂളിലേക്കു പോകുന്ന ഒരു അധ്യാപിക ഉണ്ട് നീറമ്പുഴയിൽ. അക്ഷരങ്ങൾക്കൊപ്പം മണ്ണിനെ സ്നേഹിക്കാനും കൃഷിയുടെ നന്മ ജീവിതവിജയത്തിന് ഉപയോഗപ്പെടുത്താനും വിദ്യാർഥികൾക്കു മാതൃകയാകുന്ന നീറമ്പുഴ സർക്കാർ എൽപി സ്കൂളിലെ അധ്യാപിക മേഴ്സി ജോർജ്.വീട്ടിൽ വൈവിധ്യമാർന്ന കൃഷി ചെയ്യുന്നതോടൊപ്പം പഠിപ്പിക്കുന്ന സ്കൂളുകളിലും ജൈവ, പാരമ്പര്യ കൃഷി രീതിയിൽ നിറയെ പച്ചക്കറിയും പഴങ്ങളും നെല്ലും വിളയിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും മുന്നിൽ നിന്നു നയിക്കുകയും ചെയ്യുന്നു ഈ അധ്യാപിക.
സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളെല്ലാം മേഴ്സി ടീച്ചറും സ്കൂളിലെ വിദ്യാർഥികളും മറ്റ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ചെയ്യുന്ന കൃഷിയിൽ നിന്നാണ്. കൃഷിയുടെ നന്മ പകർന്നു നൽകുന്നതിനൊപ്പം ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യവും കൂടിയുണ്ട് ഈ അധ്യാപികയ്ക്ക്. കൃഷിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും അനുഭവത്തിലൂടെ സ്വന്തമാക്കിയ അറിവ് സ്കൂളുകളിലെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സഹ അധ്യാപകർക്കും പകർന്നു നൽകുകയാണ് ഈ അധ്യാപിക.
അധ്യാപകനായ നടുക്കര പുലിമല സണ്ണി മാത്യുവും മേഴ്സിയും ചേർന്നു വീട്ടിൽ പച്ചക്കറി കൃഷി, മത്സ്യകൃഷി, വാഴക്കൃഷി, ഫലവൃക്ഷ കൃഷി, ആട്, പശു, എന്നിങ്ങനെ കാർഷിക വൈവിധ്യത്തിന്റെ കലവറ സൃഷ്ടിച്ചിരുന്നു. എച്ച്എഫ് ഇനത്തിൽപെട്ട പശുക്കളും മലബാറി ആടുകളും വിവിധയിനങ്ങളിലുള്ള കോഴികൾക്കും മറ്റുമായി ഇവർ തനതു രീതിയിൽ ഒരു തൊഴുത്തും രൂപകൽപന ചെയ്തിരുന്നു. പൂർണ പിന്തുണയുമായി സ്കൂളിലെ പ്രധാനാധ്യാപിക സീനിയ ഡാനിയേലും പിടിഎ പ്രസിഡന്റ് മനോജ് കുമാറും മേഴ്സി ജോർജിനൊപ്പം ഉണ്ട്.