ചോറ്റാനിക്കര ∙ക്യു നിൽക്കാതെ ഭക്തർക്കു വഴിപാടു കഴിപ്പിക്കാൻ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കിയോസ്ക് സ്ഥാപിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യേണ്ട വഴിപാടുകൾ ഒഴിച്ച് മറ്റു വഴിപാടുകൾ ഇനി ഭക്തർക്കു നേരിട്ടു മെഷീനിലൂടെ രസീതാക്കാം. കൊച്ചിൻ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ആദ്യമായാണ് ഇത്തരം സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറ്റാനിക്കര ∙ക്യു നിൽക്കാതെ ഭക്തർക്കു വഴിപാടു കഴിപ്പിക്കാൻ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കിയോസ്ക് സ്ഥാപിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യേണ്ട വഴിപാടുകൾ ഒഴിച്ച് മറ്റു വഴിപാടുകൾ ഇനി ഭക്തർക്കു നേരിട്ടു മെഷീനിലൂടെ രസീതാക്കാം. കൊച്ചിൻ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ആദ്യമായാണ് ഇത്തരം സംവിധാനം ഒരുക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കാണ് മെഷീൻ സ്പോൺസർ ചെയ്തത്.മെഷീനിൽ വഴിപാട് നടത്തുന്നതിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് അംഗം എം.ബി.മുരളീധരൻ നിർവഹിച്ചു. ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചൂണ്ടാലാത്ത്, സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് ബാങ്കിങ് ഹെഡ് എസ്.എസ്.ബിജി, റീജനൽ ഹെഡ് എം.മധു, ദേവസ്വം അസി. കമ്മിഷണർ ബിജു ആർ.പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ക്ഷേത്ര ഊരാൾ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Chottanikkara Devi Temple now offers a convenient way for devotees to make offerings without queuing. A new kiosk allows for direct payment and receipt generation for various offerings, making the process smoother and more efficient. This initiative, a first for the Cochin Devaswom Board, is supported by South Indian Bank.