എറണാകുളം ജില്ലയിൽ ഇന്ന് (02-11-2024); അറിയാൻ, ഓർക്കാൻ
ജലവിതരണം തടസ്സപ്പെടും കൊച്ചി ∙ അമൃത് ശുദ്ധജല പദ്ധതിയുടെ അവസാനഘട്ട ഇന്റർ കണക്‌ഷൻ ജോലികൾ 5, 6 തീയതികളിൽ നടത്തുന്നതിനാൽ പെരുമാനൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണത്തിൽ തടസ്സമുണ്ടാകും. 55,56,57, 60,61 കോർപറേഷൻ ഡിവിഷനുകളിലാണു ജലവിതരണം മുടങ്ങുന്നത്. ഇന്ന് ഗതാഗത നിയന്ത്രണം പുത്തൻകുരിശ് ∙ ശ്രേഷ്ഠ ബാവായുടെ
ജലവിതരണം തടസ്സപ്പെടും കൊച്ചി ∙ അമൃത് ശുദ്ധജല പദ്ധതിയുടെ അവസാനഘട്ട ഇന്റർ കണക്‌ഷൻ ജോലികൾ 5, 6 തീയതികളിൽ നടത്തുന്നതിനാൽ പെരുമാനൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണത്തിൽ തടസ്സമുണ്ടാകും. 55,56,57, 60,61 കോർപറേഷൻ ഡിവിഷനുകളിലാണു ജലവിതരണം മുടങ്ങുന്നത്. ഇന്ന് ഗതാഗത നിയന്ത്രണം പുത്തൻകുരിശ് ∙ ശ്രേഷ്ഠ ബാവായുടെ
ജലവിതരണം തടസ്സപ്പെടും കൊച്ചി ∙ അമൃത് ശുദ്ധജല പദ്ധതിയുടെ അവസാനഘട്ട ഇന്റർ കണക്‌ഷൻ ജോലികൾ 5, 6 തീയതികളിൽ നടത്തുന്നതിനാൽ പെരുമാനൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണത്തിൽ തടസ്സമുണ്ടാകും. 55,56,57, 60,61 കോർപറേഷൻ ഡിവിഷനുകളിലാണു ജലവിതരണം മുടങ്ങുന്നത്. ഇന്ന് ഗതാഗത നിയന്ത്രണം പുത്തൻകുരിശ് ∙ ശ്രേഷ്ഠ ബാവായുടെ
ജലവിതരണം തടസ്സപ്പെടും
കൊച്ചി ∙ അമൃത് ശുദ്ധജല പദ്ധതിയുടെ അവസാനഘട്ട ഇന്റർ കണക്‌ഷൻ ജോലികൾ 5, 6 തീയതികളിൽ നടത്തുന്നതിനാൽ പെരുമാനൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണത്തിൽ തടസ്സമുണ്ടാകും. 55,56,57, 60,61 കോർപറേഷൻ ഡിവിഷനുകളിലാണു ജലവിതരണം മുടങ്ങുന്നത്.
ഇന്ന് ഗതാഗത നിയന്ത്രണം
പുത്തൻകുരിശ് ∙ ശ്രേഷ്ഠ ബാവായുടെ കബറടക്ക ശുശ്രൂഷ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്നതിനാൽ ഇന്നു പുത്തൻകുരിശിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി – മധുര ദേശീയപാതയിൽ കോലഞ്ചേരി മുതൽ മാനാന്തടം വരെ റോഡിൽ പാർക്കിങ് അനുവദിക്കില്ല. രാവിലെ 10 മുതൽ മൂവാറ്റുപുഴ ഭാഗത്തു നിന്നു കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ ചൂണ്ടി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പോകണം. കൊച്ചിയിൽ നിന്നു വരുന്ന വാഹനങ്ങൾക്കു ദേശീയപാത വഴി പോകാം. കോലഞ്ചേരി ഭാഗത്തു നിന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ കാവുംതാഴത്ത് ഇറങ്ങണം. വാഹനങ്ങൾ ശാസ്താംമുകൾ – വെണ്ണിക്കുളം റോഡ് അരികിൽ പാർക്ക് ചെയ്യാം. തിരുവാങ്കുളം ഭാഗത്തു നിന്നു വരുന്നവർ പെട്രോൾ പമ്പിനു മുൻപിൽ ഇറങ്ങണം. വാഹനങ്ങൾ പത്താംമൈൽ–പട്ടിമറ്റം റോഡിൽ പാർക്ക് ചെയ്യാം. ചെറിയ വാഹനങ്ങൾക്ക് കാവുംതാഴം ഗ്രൗണ്ട്, എംജെഎസ്െസ്എ ഗ്രൗണ്ട്, ചാപ്പൽ ഗ്രൗണ്ട്, ബിടിസി സ്കൂൾ ഗ്രൗണ്ട്, മലേക്കുരിശ് ദയറ, എൻജിനീയറിങ് കോളജ്, കത്തോലിക്കാ പള്ളിക്കു പിറകുവശമുള്ള ഗ്രൗണ്ട്, വടവുകോട് കാളവയൽ ഗ്രൗണ്ട് തുടങ്ങിയ ഇടങ്ങളിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. മലേക്കുരിശ് ഭാഗത്തു നിന്നു കുറിഞ്ഞി റോഡിലൂടെ പുത്തൻകുരിശ് ടൗണിലേക്കു ഗതാഗതം അനുവദിക്കില്ല.
ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം:കൃതികൾ ക്ഷണിച്ചു
കൊച്ചി∙ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) കൃതികൾ ക്ഷണിച്ചു. രചനകൾ 2023 നവംബർ ഒന്നിനും 2024 ഒക്ടോബർ 31നുമിടയിൽ പ്രസിദ്ധീകരിച്ചതാകണം. വായനക്കാരും പ്രസാധകരും നിർദേശിച്ച പുസ്തകങ്ങളിൽ നിന്നാണു തിരഞ്ഞെടുപ്പ്. വായനക്കാർക്കു പരമാവധി 3 പുസ്തകങ്ങൾ നിർദേശിക്കാം. പുസ്തകം നിർദേശിക്കാനുള്ള ലിങ്ക്: https://www.federalbank.co.in/federal-bank-literary-award. അവസാന തീയതി നവംബർ 15.
സംരംഭക പരിശീലന പരിപാടി
കൊച്ചി ∙ സംരംഭക കൂട്ടായ്മയായ ‘വിജയീ ഭവ’ സംഘടിപ്പിക്കുന്ന സംരംഭക പരിശീലന പരിപാടി 15,16,17 തീയതികളിൽ കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ. റജിസ്ട്രേഷൻ: 90740 59990.
അധ്യാപക ഒഴിവ്
അല്ലപ്ര ഗവ.യുപി സ്കൂൾ
പെരുമ്പാവൂർ: അല്ലപ്ര ഗവ.യുപി സ്‌കൂളിൽ യുപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 5ന് 2ന്. 9605604682.
ഏലൂർ ജിഎച്ച്എസ്എസ്
ഏലൂർ ∙ ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്.കൂടിക്കാഴ്ച 4ന് 2ന്. 94463 84808.
ഓഫിസ് ഉദ്ഘാടനം
കൂത്താട്ടുകുളം ∙ പാലക്കുഴ പഴയ പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിക്കുന്ന കാർഷിക കർമ സേനയുടെ ഓഫിസ് 4ന് രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിക്കും.
ഐഎസ്എം സമ്മേളനം നാളെ
ആലുവ∙ ഐഎസ്എം ജില്ലാ പ്രതിനിധി സമ്മേളനം നാളെ 9.30നു തോട്ടുമുഖം അൽ ഫുർഖാൻ ഓഡിറ്റോറിയത്തിൽ നടക്കും. സി.എം. മൗലവി ഉദ്ഘാടനം ചെയ്യും. സാബിഖ് മാഞ്ഞാലി അധ്യക്ഷത വഹിക്കും.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
പെരുമ്പാവൂർ ∙ മുടക്കുഴ മൃഗാശുപത്രിയിൽ 2 മാസം പ്രായം കഴിഞ്ഞ സങ്കരയിനത്തിൽപ്പെട്ട ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 5ന് രാവിലെ 9 മുതൽ വിതരണം ചെയ്യും. 9847311547.
∙ മരട് ഇന്ദിരാഭവൻ ഹാൾ: മരട് നഗരസഭ പബ്ലിക് ലൈബ്രറി റീഡേഴ്സ് ഫോറം മലയാളഭാഷാ വാരാചരണം ഉദ്ഘാടനം 3.00. തുടർന്ന് കവിയരങ്ങ്, കഥയരങ്ങ്, പുസ്തകപ്രകാശനം.
∙ കുമ്പള ഗ്രാമീണ ഗ്രന്ഥശാല ഹാൾ: മലയാള ഭാഷാ വാരാചരണം ഉദ്ഘാടനം 4.00.
∙ കരുവേലിപ്പടി ടഗോർ ലൈബ്രറി : ഗിരിജ കാരുവള്ളിലിന്റെ പുസ്തക പ്രകാശനം. കെ.ജെ.മാക്സി എംഎൽഎ 4.30
∙ ഫോർട്ട്കൊച്ചി ഡേവിഡ് ഹാൾ ഗാലറി: ബിയോണ്ട് ദ് ക്യാൻവാസ് – ചിത്ര പ്രദർശനം ഉദ്ഘാടനം 3.00
∙ ഫോർട്ട്കൊച്ചി കാശി ആർട് ഗാലറി: ഗായത്രി ഗാമൂസിന്റെ ചിത്ര പ്രദർശനം 11.00
∙ ഫോർട്ട്കൊച്ചി ഫീൽ ഹോം ആർട് ഗാലറി: ബെന്നി വർഗീസിന്റെ ചിത്ര പ്രദർശനം 10.00
∙ മട്ടാഞ്ചേരി ഗാലറി 27: 18 കലാകാരന്മാരുടെ ചിത്ര പ്രദർശനം 11.00
∙ മട്ടാഞ്ചേരി ചേംബർ റോഡ് ബെർത്ത് ഗാലറി: ചിത്രപ്രദർശനം– റസിഡ്യൂ ഓഫ് ടൈം 11.00