പെരുമ്പാവൂരിൽ പൈപ്പ്ലൈൻ സ്ഥാപിക്കൽ തുടങ്ങുന്നു; ജോലികൾ രാത്രിയിൽ, ഗതാഗത നിയന്ത്രണമില്ല
പെരുമ്പാവൂർ ∙ നഗരത്തിൽ ശുദ്ധജലവിതരണം സുഗമമാക്കുന്നതിനു പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഇന്നു തുടങ്ങും. ഒരു മാസം നീളുന്ന ജോലികൾ രാത്രിയായതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എംസി റോഡിൽ ഔഷധി ജംക്‌ഷൻ മുതൽ കെ.ഹരിഹരയ്യർ റോഡിൽ(ടെംപിൾ റോഡ്) മിനി സിവിൽ സ്റ്റേഷനു മുൻപിലൂടെ ആശുപത്രി ജംക്‌ഷനിലെ ചാപ്പലിനു

പെരുമ്പാവൂർ ∙ നഗരത്തിൽ ശുദ്ധജലവിതരണം സുഗമമാക്കുന്നതിനു പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഇന്നു (04) തുടങ്ങും. ഒരു മാസം നീളുന്ന ജോലികൾ രാത്രിയായതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എംസി റോഡിൽ ഔഷധി ജംക്‌ഷൻ മുതൽ കെ.ഹരിഹരയ്യർ റോഡിൽ(ടെംപിൾ റോഡ്) മിനി സിവിൽ സ്റ്റേഷനു മുൻപിലൂടെ ആശുപത്രി ജംക്‌ഷനിലെ ചാപ്പലിനു സമീപം വരെയാണ് 300 എംഎം ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള എസി പൈപ്പുകളാണു മാറ്റുന്നത്.
അമൃത് പദ്ധതിയിൽ അനുവദിച്ച 9.6 കോടി രൂപ ഉപയോഗിച്ചാണ് പൈപ്പ് സ്ഥാപിക്കലും അനുബന്ധ ജോലികളും നടത്തുന്നത്. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലാണു പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. ദിവസം 30 മീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ചു മൂടുകയെന്നതാണു തീരുമാനം. ഒരു മാസത്തോളം വേണ്ടി വരും ജോലികൾ തീരാൻ. പഴയ പൈപ്പുകൾ നിരന്തരം പൊട്ടുന്നതിനാൽ ജലവിതരണം താറുമാറാകുന്നു. കെ.ഹരിഹരയ്യർ റോഡിൽ പൈപ്പുകൾ പൊട്ടി റോഡ് തകരുന്നതും പതിവാണ്.ക്ഷേത്രം, മിനി സിവില് സ്റ്റേഷൻ, കെഎസ്ഇബി ഓഫിസ്, സ്കൂളുകൾ, ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നത് ഈ റോഡരികിലാണ്.