പുതിയ എറണാകുളം ബൈപാസ്; അതിർത്തികളിൽ കല്ലിടൽ തുടങ്ങി
അങ്കമാലി ∙ കരയാംപറമ്പിൽ നിന്നാരംഭിച്ച് കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്ന പുതിയ ഹൈവേ എറണാകുളം ബൈപാസിന്റെ അതിർത്തി തിരിക്കുന്നതിനായി കല്ലിട്ടു തുടങ്ങി. അങ്കമാലി എസ്എൻഡിപി കവലയ്ക്കു സമീപത്തു നിന്നാണു കല്ലിട്ടു തുടങ്ങിയത്. പാത എംസി റോഡിനെ കുറുകെ കടക്കുന്ന വേങ്ങൂർ ഭാഗം വരെ ഇന്നലെ കല്ലിട്ടത്.

അങ്കമാലി ∙ കരയാംപറമ്പിൽ നിന്നാരംഭിച്ച് കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്ന പുതിയ ഹൈവേ എറണാകുളം ബൈപാസിന്റെ അതിർത്തി തിരിക്കുന്നതിനായി കല്ലിട്ടു തുടങ്ങി. അങ്കമാലി എസ്എൻഡിപി കവലയ്ക്കു സമീപത്തു നിന്നാണു കല്ലിട്ടു തുടങ്ങിയത്. പാത എംസി റോഡിനെ കുറുകെ കടക്കുന്ന വേങ്ങൂർ ഭാഗം വരെ ഇന്നലെ കല്ലിട്ടത്. ദേശീയപാതയുടെ പാലക്കാട‌് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അതിർത്തി തിരിച്ചു കല്ലിടുന്നത്. കല്ലിടൽ പൂർത്തിയായാലാണ് ഏതൊക്കെ സർവേ നമ്പറുകളിലെ എത്ര ഭൂമി പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുമെന്നു തിട്ടപ്പെടുത്താൻ കഴിയുകയുള്ളു. പാതയ്ക്കായി 3 A വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ത്രി B വിജ്ഞാപനത്തോടനുബന്ധിച്ചു സർവേ നടത്തൽ, സ്ഥലപരിശോധന തുടങ്ങിയവയുടെ ഭാഗമായിട്ടാണ് കല്ലിടുന്നത്. 44.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്കായാണു ഭൂമി ഏറ്റെടുക്കുന്നത്.പുതിയ പാത യാഥാർഥ്യമായാൽ അങ്കമാലിയിലെ വൻ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
കരയാംപറമ്പ് പാലത്തിൽ നിന്നാരംഭിച്ച് മാഞ്ഞാലി തോടിനു സമീപത്തുകൂടി മഞ്ഞപ്ര റോഡ് കുറുകെ കടന്ന് പാത വേങ്ങൂരിൽ എംസി റോഡിനെ കുറുകെ കടക്കും. ദേശീയപാതയെയും എംസി റോഡിനെയും പാത ബന്ധിപ്പിക്കുമെന്നതിനാൽ വടക്കൻ ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് അങ്കമാലി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാം.പാതയ്ക്കായി ജില്ലയിലെ 18 വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകളുടെ ആക്‌ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും ദേശീയപാത അധികൃതർക്കും പരാതികൾ നൽകിയിട്ടുണ്ട്.ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്കു കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകണമെന്നാണു പ്രധാന ആവശ്യം.