തസ്കരർ വിലസുന്നു; ഇരുട്ടിൽ തപ്പി പൊലീസ്
കൂത്താട്ടുകുളം∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര തുടരുന്നു. എയർ ബ്രേക്ക് സ്വിച്ച് വലിച്ച് ഇലഞ്ഞി മേഖലയിലെ 11 ട്രാൻസ്ഫോമറുകളിലെ വൈദ്യുതി വിഛേദിച്ച ശേഷം ഇലഞ്ഞി കവലയിൽ 3 കടകളിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തി. പുലർച്ചെ രണ്ടിനാണ് മോഷ്ടാക്കൾ വൈദ്യുതി വിഛേദിച്ചത്. നരിക്കുന്നേൽ സ്റ്റോഴ്സ്, കുഴിവേലിത്തടം

കൂത്താട്ടുകുളം∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര തുടരുന്നു. എയർ ബ്രേക്ക് സ്വിച്ച് വലിച്ച് ഇലഞ്ഞി മേഖലയിലെ 11 ട്രാൻസ്ഫോമറുകളിലെ വൈദ്യുതി വിഛേദിച്ച ശേഷം ഇലഞ്ഞി കവലയിൽ 3 കടകളിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തി. പുലർച്ചെ രണ്ടിനാണ് മോഷ്ടാക്കൾ വൈദ്യുതി വിഛേദിച്ചത്. നരിക്കുന്നേൽ സ്റ്റോഴ്സ്, കുഴിവേലിത്തടം ട്രേഡേഴ്സ്, സെന്റ് ജോർജ് ഫാം പ്രോഡക്ട്സ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. നരിക്കുന്നേൽ സ്റ്റോഴ്സിൽ നിന്ന് 500 രൂപയും ഇലഞ്ഞി ടൗണിലെ ട്രാൻസ്ഫോമറിന്റെ ഫ്യൂസുകളും നഷ്ടപ്പെട്ടു. മറ്റു സ്ഥാപനങ്ങളിൽ പണം സൂക്ഷിച്ചിരുന്നില്ല. കെഎസ്ഇബി അധികൃതർ പൊലീസിൽ പരാതി നൽകി.താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. സമീപത്തെ ചില സിസിടിവി ക്യാമറകൾ ദിശ മാറ്റിയ നിലയിലായിരുന്നു.
മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല. മുൻപ് നടന്ന മോഷണങ്ങളിലെ പ്രതിയെ പോലും ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പട്രോളിങ് ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, പഞ്ചായത്തംഗം എം.പി. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് മുൻപ് വെട്ടിമൂടിൽ ഏഴ് വീടുകളിലും ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരിയ ശേഷം തിരുമാറാടിയിൽ 4 വ്യാപാര സ്ഥാപനങ്ങളിലും ഏതാനും മാസം മുൻപ് മുത്തോലപുരത്ത് 6 വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു.