വൃത്തി ഉറപ്പാക്കാൻ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; 66000 രൂപ പിഴ ഈടാക്കി
ആലങ്ങാട് ∙ പഞ്ചായത്തിന്റെയും ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിരുമുപ്പം, ഒളനാട്, കൊങ്ങോർപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, അതിഥിത്തൊഴിലാളി കേന്ദ്രങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വൃത്തിഹീനമായ

ആലങ്ങാട് ∙ പഞ്ചായത്തിന്റെയും ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിരുമുപ്പം, ഒളനാട്, കൊങ്ങോർപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, അതിഥിത്തൊഴിലാളി കേന്ദ്രങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തും വിവിധ സ്ഥാപനങ്ങളുടെ പരിധിയിലും മലിനജലം കെട്ടിക്കിടക്കുന്നത് ഉൾപ്പെടെ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകുകയും 66000 രൂപ പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു മെഡിക്കൽ ഓഫിസർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ.ജെസി, കാവ്യ കാർത്തികേയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മണികണ്ഠൻ, അബിൻ നസീർ, ജെറിൻ എന്നിവർ പ്രസംഗിച്ചു.