‘പ്രിയങ്കരി ജയിപ്പൂതാക’; പ്രിയങ്ക ഗാന്ധിക്കായി 5 മിനിറ്റിൽ ഗാനമെഴുതി പ്രഫ. എം.ലീലാവതി
കളമശേരി ∙ പ്രശസ്ത നിരൂപക പ്രഫ. എം. ലീലാവതി 97–ാം വയസ്സിൽ 5 മിനിറ്റ് കൊണ്ട് ഒരു ഗാനമെഴുതി, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായിരുന്നു ഈ ഗാനം. ‘പ്രിയങ്കരി ജയിപ്പൂതാക’ എന്ന വഞ്ചിപ്പാട്ടു ശൈലിയിലെഴുതിയ ഗാനം തിരഞ്ഞെടുപ്പിന്റെ ആവേശം കൂടി നിറച്ച് കേരളപുരം ശ്രീകുമാർ ചിട്ടപ്പെടുത്തി പാടി

കളമശേരി ∙ പ്രശസ്ത നിരൂപക പ്രഫ. എം. ലീലാവതി 97–ാം വയസ്സിൽ 5 മിനിറ്റ് കൊണ്ട് ഒരു ഗാനമെഴുതി, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായിരുന്നു ഈ ഗാനം. ‘പ്രിയങ്കരി ജയിപ്പൂതാക’ എന്ന വഞ്ചിപ്പാട്ടു ശൈലിയിലെഴുതിയ ഗാനം തിരഞ്ഞെടുപ്പിന്റെ ആവേശം കൂടി നിറച്ച് കേരളപുരം ശ്രീകുമാർ ചിട്ടപ്പെടുത്തി പാടി പുറത്തിറക്കി. ഗാനത്തിന്റെ ഓഡിയോ പതിപ്പ് ഉമ തോമസ് എംഎൽഎ ലീലാവതിയുടെ വീട്ടിലെത്തി പ്രകാശനം ചെയ്തു.
വയനാടിന്റെ സൗന്ദര്യം സംരക്ഷിക്കാനും ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരെ കണ്മണിപോലെ കാക്കാനും പ്രിയങ്ക ജയിക്കട്ടെയെന്ന് ലീലാവതി ആശംസിച്ചു. പാട്ടെഴുതിയെങ്കിലും തനിക്കു രാഷ്ട്രീയമില്ല. ഏതു പാർട്ടിയിലായാലും വ്യക്തികൾ നല്ലവരാണോയെന്ന് വിലയിരുത്തി പിന്തുണയ്ക്കും. ‘നെഹ്റു കുടുംബത്തോടു ചെറുപ്പം മുതലേ മാനസികമായി അടുപ്പമുണ്ട്. എന്റെ അമ്മ കോൺഗ്രസുകാരിയായിരുന്നു. പക്ഷെ, ഞാൻ കോൺഗ്രസുകാരിയല്ല. ഇന്ത്യയ്ക്കുവേണ്ടി നെഹ്‌റു കുടുംബം പോലെ ത്യാഗം ചെയ്ത വേറൊരു കുടുംബമില്ല. അതാണ് അവരോടുള്ള സ്നേഹാദരങ്ങൾക്ക് അടിസ്ഥാനം’– ലീലാവതി പറഞ്ഞു.