മന്ത്രിയുടെ വാക്കു കേട്ട് മാറ്റാനുള്ളതല്ല പുരോഹിത വേഷം: മാർ തട്ടിൽ
വൈപ്പിൻ∙ മന്ത്രി പറയുന്നത് കേട്ട് പുരോഹിതർക്ക് ളോഹ ഊരി മാറ്റി ചുവന്ന ഷർട്ടും കള്ളിമുണ്ടും ഖദറും ധരിക്കാൻ കഴിയില്ലെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം വിഷയത്തിൽ പുരോഹിതർ വർഗീയത പരത്തുകയാണെന്ന മന്ത്രി അബ്ദുറഹിമാന്റെ പരാമർശം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.

വൈപ്പിൻ∙ മന്ത്രി പറയുന്നത് കേട്ട് പുരോഹിതർക്ക് ളോഹ ഊരി മാറ്റി ചുവന്ന ഷർട്ടും കള്ളിമുണ്ടും ഖദറും ധരിക്കാൻ കഴിയില്ലെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം വിഷയത്തിൽ പുരോഹിതർ വർഗീയത പരത്തുകയാണെന്ന മന്ത്രി അബ്ദുറഹിമാന്റെ പരാമർശം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. മന്ത്രിയുടെ വാക്കുകൾക്കനുസരിച്ചു വസ്ത്രം മാത്രമല്ല ചിന്തയും മാറ്റാൻ കഴിയില്ല. മുനമ്പം ഭൂമി വിഷയത്തിൽ മനുഷ്യത്വ രഹിതമായ സമീപനം ശരിയല്ല. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി വേണം മുന്നോട്ടു പോകാൻ. നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള സമരം ചിലപ്പോൾ നീണ്ടു പോയേക്കാം. എന്നാൽ ആരും ഒറ്റയ്ക്കല്ല.
ഏതറ്റം വരെയും അവരുടെ ഒപ്പം എല്ലാവരും ഉണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു. ബാലറ്റ് പേപ്പർ കയ്യിൽ കിട്ടുമ്പോൾ പതിവുള്ള ചിഹ്നത്തിലെ വോട്ട് ചെയ്യുകയുള്ളൂ എന്ന നിർബന്ധം പാടില്ലെന്നു മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര പന്തലിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മറിച്ചു വോട്ട് ചെയ്യാനും കഴിയുമെന്നു തെളിയിക്കുകയാണു വേണ്ടത്. തിരഞ്ഞെടുപ്പിൽ കണക്കു ചോദിക്കാനുള്ള വിവേകം ജനങ്ങൾക്ക് ഉണ്ടാകണമെന്നു ആർച്ച് ബിഷപ് പറഞ്ഞു. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടും ഇന്നലെ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സത്യഗ്രഹപ്പന്തലിൽ പ്രസംഗിച്ചു.