ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കിൻഫ്ര എക്സിബിഷൻ സെന്ററിൽ
കൊച്ചി∙ കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെഎസ്എസ്ഐഎ) മെട്രോ മാർട്ടും സംയുക്തമായി വ്യവസായ വകുപ്പ്, കേന്ദ്ര ചെറുകിട, ഇടത്തരം മന്ത്രാലയം (എംഎസ്എംഇ), കെ-ബിപ്, കിൻഫ്ര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്ര ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. 14ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വ്യവസായ മന്ത്രി പി.രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ്, എംഎസ്എംഇ ഡയറക്ടർ ജി.എസ്.പ്രകാശ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ ഐഎഎസ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ കെ.പി.രാമചന്ദ്രൻ നായർ, സിഇഒ സിജി നായർ എന്നിവർ പങ്കെടുക്കും. 15ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഉദ്ഘാടനം ചെയ്യും.
വിദേശരാജ്യങ്ങളിൽ നിന്നുള്ള മെഷീൻ നിർമാതാക്കള്‍ ഉൾപ്പെടെ മുന്നൂറോളം കമ്പനികള്‍ എക്സ്പോയിൽ അണിനിരക്കും. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളും മെഷീനറികൾ പ്രദർശിക്കും. വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രോഡക്റ്റ് പ്രസന്റേഷനുകൾ എന്നിവയുമുണ്ടാകും. വിവിധതരം സെൻസറുകൾ, റോബോട്ടുകൾ, ടൂൾസ്, സോഫ്ട്‍വെയറുകൾ, ഓട്ടോമേഷൻ ടെക്നോളജി എന്നിവയുടെ പ്രദർശനവുമുണ്ട്.
പങ്കെടുക്കുന്നവർക്ക് പൊതു, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. പ്രവേശനം സൗജന്യം. റജിസ്‌ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും www.iiie.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9947733339 എന്ന നമ്പറിലോ info@iiie.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടുക.