മുനമ്പം ഭൂ സംരക്ഷണ സമരത്തിന് പിന്തുണയേറുന്നു; വിവിധ മേഖലകളിലുള്ളവർ അഭിവാദ്യം അർപ്പിക്കാൻ എത്തി
വൈപ്പിൻ∙ മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അഭിവാദ്യം അർപ്പിക്കാൻ എത്തി. കോതമംഗലം രൂപത കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കാട്ട്, കർത്തേടം സെന്റ് ജോർജ് പള്ളി വികാരി ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ്, സഹ വികാരി ഫാ.
വൈപ്പിൻ∙ മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അഭിവാദ്യം അർപ്പിക്കാൻ എത്തി. കോതമംഗലം രൂപത കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കാട്ട്, കർത്തേടം സെന്റ് ജോർജ് പള്ളി വികാരി ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ്, സഹ വികാരി ഫാ.
വൈപ്പിൻ∙ മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അഭിവാദ്യം അർപ്പിക്കാൻ എത്തി. കോതമംഗലം രൂപത കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കാട്ട്, കർത്തേടം സെന്റ് ജോർജ് പള്ളി വികാരി ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ്, സഹ വികാരി ഫാ.
വൈപ്പിൻ∙ മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അഭിവാദ്യം അർപ്പിക്കാൻ എത്തി. കോതമംഗലം രൂപത കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കാട്ട്, കർത്തേടം സെന്റ് ജോർജ് പള്ളി വികാരി ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ്, സഹ വികാരി ഫാ. ഇമ്മാനുവൽ, ബിസിസി അംഗം മാത്യു റോയ്, കെഎൽസിഎ അതിരൂപതാ വൈസ് പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ, പാരിഷ് കൗൺസിൽ സെക്രട്ടറി ടോമി ചെറുകോടത്ത്, മുനമ്പം തരകൻ കോഓർഡിനേഷൻ ചെയർമാൻ കെ.എസ്.തമ്പി, കൺവീനർ പി.എ.സ്വാതിഷ്, ഫിഷ് ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശൂലപാണി, ചെമ്മങ്ങാട്ട്, തരകൻസ് അസോസിയേഷൻ പ്രസിഡന്റ് സനൽ ആലിൽ, സെക്രട്ടറി കെ.ബി.രാജീവ്, ട്രഷറർ കെ.കെ.പുഷ്കരൻ, തരകൻസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് സുജോയ്, കൊടുങ്ങല്ലൂർ കൂളിമുട്ടം നിവാസികൾ തുടങ്ങിയവരും സമരപ്പന്തൽ സന്ദർശിച്ചു.
∙ ഭൂ സമരത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി ജനസേവ ചെയർമാൻ ജോസ് മാവേലിയുടെ നേതൃത്വത്തിൽ ജനസേവ ശിശുഭവൻ പ്രവർത്തകർ എത്തി. പ്രസിഡന്റ് ചാർലി പോൾ, ഭാരവാഹികളായ ചിന്നൻ ടി.പൈനാടത്ത്, ജോബി തോമസ്, ജാവൻ ചാക്കോ, ഗഫൂർ അളമന, അസീസ് അൽബാബ്, സാബു പരിയാരത്ത്, എ.ഗോപകുമാർ, മണിയപ്പൻ ചെറായി, ജോൺസൺ കോയിത്തറ എന്നിവർ പങ്കെടുത്തു.
∙ മുനമ്പം ഭൂ സമരത്തിന് പിന്തുണയുമായി കേരള കോൺഗ്രസ് (എം) നേതാക്കളും പ്രവർത്തകരും ചേർന്ന് ഞാറയ്ക്കലിൽ മുനമ്പം നീതി ജ്വാല തെളിച്ചു. പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോയ് മുളരിക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം നേതാക്കളായ എം.എഫ്.പ്രസാദ്, നോബിൻ ഇടശ്ശേരി, എ.ടി.ആന്റണി, ഡെൻസൻ ജോർജ്, പ്രൈജു ഫാൻസിസ്, ഷൈമോൻ ക്രീറ്റസ്, ബിജു കണക്കശ്ശേരി, സ്റ്റാലിൻ ജോർജ്, ഗ്രേഷ്യസ്, മാത്യു അട്ടുളളി എന്നിവർ നേതൃത്വം നൽകി.
∙ ഭൂമി വിഷയത്തിൽ മുനമ്പം നിവാസികൾക്ക് പിന്തുണയുമായി ഡിഎൽപി നടത്തിയ സമരം തന്ത്രി ഞാറയ്ക്കൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഭാഷ് നായരമ്പലം അധ്യക്ഷത വഹിച്ചു. കെ.സി.ഗോപി, മണി അഞ്ചലശ്ശേരി, എം.എസ്.അരുണൻ, സി.എ.കരുണൻ, സീന ഷിബു, രഘു ഞാറയ്ക്കൽ, കണ്ണൻ പോഞ്ഞിക്കര, ടി.കെ.പ്രജ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.
എളങ്കുന്നപ്പുഴ∙മുനമ്പത്ത് നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് (എം) വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവൈപ്പിൽ പ്രതിഷേധ ജ്വാല തെളിച്ചു. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസി പി.തോമസ് പ്രസംഗിച്ചു. എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് ബിജു പി.ജേക്കബ്, എ.എ.സാബു,ടോമി വടശേരി എന്നിവർ നേതൃത്വം നൽകി.
വൈപ്പിൻ∙ മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ഇന്നലത്തെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ.ആന്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു. ലില്ലിആന്റണി, സജി ജോസി, ഷീബ ജോസ്, മിനി മാനുവൽ, തോമസ് ഔസേപ്പ്, മേഴ്സി ജോൺസൻ, എമേഴ്സൻ അന്തോണി, ജിനി ബെന്നി, ഡെയ്സി ജോൺസൻ, ബിൻസി ജോഷി, അഗസ്റ്റിൻ പത്രോസ്, രാജി ആൻസൻ എന്നിവർ ഉപവാസമനുഷ്ഠിച്ചു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഭൂ സംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു. പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക റെക്ടർ ഫാ.ഡോ.ആന്റണി കുരിശിങ്കൽ, സഹവികാരിമാർ, കർമലീത്ത മാതൃസഭ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.തങ്കച്ചൻ ഞാലിയത്ത്, ഫാ.ജോസ് അലക്സ്, രാഷ്ട്രീയ ജനതാദൾ ഭാരവാഹികൾ, കോതമംഗലം രൂപത എകെസിസി കല്ലാനിക്കൽ യൂണിറ്റ് അംഗങ്ങൾ, തൃശൂർ അതിരൂപത ഡോളേഴ്സ് ബസിലിക്കയിലെ ഫാ.ജോബ് പാടത്ത്, കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
കൊച്ചി∙ മുനമ്പം ഭൂ സംരക്ഷണ സമരത്തിനു മത്സ്യത്തൊഴിലാളി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. ടോമിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പി. അശോകൻ യോഗം ഉദ്ഘാടനം ചെയ്തു. മുനമ്പം സന്തോഷ്, ആന്റണി കളരിക്കൽ, അമ്മിണിക്കുട്ടൻ, എം.എച്ച്.ഹാരീഷ്, ടി. വി.ഗോപിദാസ്, കെ. എൻ. കാർത്തികേയൻ, ടി. എൻ. ലെവൻ, കെ. വി. രത്നാകാരൻ, അനു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.