സീപോർട്ട് –എയർപോർട്ട് റോഡിൽ യുടേണിൽ അപകടം പെരുകുന്നു
കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ കൈപ്പടമുകൾ വളവിനു സമീപം യുടേണിൽ അപകടം പെരുകുന്നു. നിത്യേന അപകടങ്ങൾ സംഭവിക്കുന്ന പ്രദേശമായി ഇവിടം മാറി. ഇന്നലെ രാവിലെ 6.30ന് യുടേൺ തിരിയാൻ ശ്രമിച്ച ടാങ്കർ ലോറിയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തകർന്നു. കാർ പൂർണമായി തകർന്നുവെങ്കിലും കാറിലുണ്ടായിരുന്ന 2

കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ കൈപ്പടമുകൾ വളവിനു സമീപം യുടേണിൽ അപകടം പെരുകുന്നു. നിത്യേന അപകടങ്ങൾ സംഭവിക്കുന്ന പ്രദേശമായി ഇവിടം മാറി. ഇന്നലെ രാവിലെ 6.30ന് യുടേൺ തിരിയാൻ ശ്രമിച്ച ടാങ്കർ ലോറിയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തകർന്നു. കാർ പൂർണമായി തകർന്നുവെങ്കിലും കാറിലുണ്ടായിരുന്ന 2 യുവാക്കളും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്ന യുടേണും വള്ളത്തോൾ ജംക്‌ഷനിലേക്ക് എത്തുന്നതിനു മുൻപ് തുറന്നുവച്ചിട്ടുള്ള യുടേണും അടയ്ക്കണമെന്നു നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നതാണ്.
ഇവിടങ്ങളിലൊന്നും വലിയ വാഹനങ്ങൾക്കു യുടേൺ തിരിയാൻ സൗകര്യമില്ല. കുസാറ്റ് സ്റ്റോപ്പിലെയും കൈപ്പടമുകൾ വളവിലെയും യുടേണുകൾ നിലനിർത്തി മറ്റു രണ്ടു യുടേണുകളും അടയ്ക്കണമെന്നു 2023 മാർച്ച് 15നു ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നതാണ്. ട്രാഫിക്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു. ഒന്നര വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.