നല്ല മനുഷ്യരായി ജീവിക്കുക കാലത്തിന്റെ ആവശ്യം: മന്ത്രി പി.രാജീവ്
കൊച്ചി ∙ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം കുട്ടിക്കാലമാണെന്നും എല്ലാവരും നല്ല മനുഷ്യരായി ജീവിക്കുകയെന്നതു കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി പി.രാജീവ്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ‘വർണോത്സവം 2024’ ശിശുദിനാഘോഷങ്ങളുടെ പൊതുസമ്മേളനത്തിൽ ശിശുദിന സന്ദേശം

കൊച്ചി ∙ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം കുട്ടിക്കാലമാണെന്നും എല്ലാവരും നല്ല മനുഷ്യരായി ജീവിക്കുകയെന്നതു കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി പി.രാജീവ്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ‘വർണോത്സവം 2024’ ശിശുദിനാഘോഷങ്ങളുടെ പൊതുസമ്മേളനത്തിൽ ശിശുദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.ദർബാർ ഹാൾ ഗ്രൗണ്ടിൽ തുടങ്ങി രാജേന്ദ്ര മൈതാനത്തു സമാപിച്ച ശിശുദിന റാലി പൊലീസ് അസി. കമ്മിഷണർ സി.ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അമയ ലൈജു ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ രാഷ്ട്രപതി അമിയ സുമി സജി അധ്യക്ഷയായി.
കുട്ടികളുടെ സ്പീക്കർ മേരി ശ്രദ്ധ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ കണ്ണാടിപറമ്പ് ഗവ. എച്ച്എസ്എസ് വിദ്യാർഥി ബി.നന്മയ വരച്ച ശിശുദിന സ്റ്റാംപ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം.വർഗീസ് പ്രകാശനം ചെയ്തു. പ്രസംഗ വിജയികൾക്കുള്ള സമ്മാനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎയും രചനാ മത്സര വിജയികൾക്കുള്ള സമ്മാനം ടി.ജെ.വിനോദ് എംഎൽഎയും നൽകി. സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗം യേശുദാസ് പറപ്പിള്ളി, വൈസ് പ്രസിഡന്റ് കെ.എസ്.അരുൺകുമാർ, സമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, ട്രഷറർ സനം പി.തോപ്പിൽ, എൻ.കെ.പ്രദീപ്, രശ്മി, അരവിന്ദ് അശോക് കുമാർ, കുട്ടികളുടെ പ്രതിനിധികളായ ഇഷാനി പ്രമോദ്, പി.എസ്.അന്ന കെയ്ൻ, ഐസ അനാം എന്നിവർ പ്രസംഗിച്ചു.