ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിന് പച്ചക്കൊടി; ഏതാനും ബസുകൾക്ക് പെർമിറ്റ്
എളങ്കുന്നപ്പുഴ∙ ഒടുവിൽ ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിന് പച്ചക്കൊടികാട്ടി. ഏതാനും ബസുകൾക്കു നഗരത്തിലേക്കു പെർമിറ്റ് അനുവദിച്ചു. ഓഗസ്റ്റിൽ നടന്ന ആർടിഎ യോഗത്തിൽ അനുവദിച്ച പെർമിറ്റുകളാണ് നൽകിയത്. 20 വർഷമായി വിവിധ സംഘടനകൾ നടത്തിയ സമരങ്ങളെ തുടർന്നാണു നടപടി.2018 മുതൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര

എളങ്കുന്നപ്പുഴ∙ ഒടുവിൽ ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിന് പച്ചക്കൊടികാട്ടി. ഏതാനും ബസുകൾക്കു നഗരത്തിലേക്കു പെർമിറ്റ് അനുവദിച്ചു. ഓഗസ്റ്റിൽ നടന്ന ആർടിഎ യോഗത്തിൽ അനുവദിച്ച പെർമിറ്റുകളാണ് നൽകിയത്. 20 വർഷമായി വിവിധ സംഘടനകൾ നടത്തിയ സമരങ്ങളെ തുടർന്നാണു നടപടി. 2018 മുതൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ് നടത്തിയ സമരങ്ങളും സമ്മർദവും നിർണായകമായി. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎയും മുൻകൈ എടുത്തു.ഹൈക്കോടതി ജംക്‌ഷനിൽ ഇറങ്ങാതെ കലൂരും വൈറ്റിലയും എത്താൻ വൈപ്പിൻ നിവാസികൾക്ക് ഇനി കഴിയും.
അതേ സമയം മുനമ്പം,പറവൂർ ബസുകൾക്കു നഗരത്തിലേക്കെത്താൻ വഴി തുറന്നിട്ടില്ല. അതിനുളള സമരം തുടരുമെന്നു ഫ്രാഗ് അറിയിച്ചു.ഫ്രാഗിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്‌ഷൻ ബസ് സ്‌റ്റോപ്പിൽ ആഹ്ലാദ പ്രകടനം നടത്തി മധുരം വിതരണം ചെയ്തു. ഫ്രാഗ് പ്രസിഡന്റ് വി. പി.സാബു,ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്,വൈസ് പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ,വിവിധ പഞ്ചായത്ത് അപെക്‌സ് കൗൺസിൽ നേതാക്കളായ സേവി താണിപ്പിള്ളി, പി.ഡി.ആന്റണി, പി.കെ.മനോജ്, എൻ.ജെ.ആന്റണി, എം.എ.ബാലചന്ദ്രൻ,നിലേഷ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.