കൊച്ചി ∙ ശബരിമല തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടു പോകരുതെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്നും കെഎസ്ആർടിസിക്കു ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ്

കൊച്ചി ∙ ശബരിമല തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടു പോകരുതെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്നും കെഎസ്ആർടിസിക്കു ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശബരിമല തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടു പോകരുതെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്നും കെഎസ്ആർടിസിക്കു ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശബരിമല തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടു പോകരുതെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്നും കെഎസ്ആർടിസിക്കു ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.മണ്ഡലകാലത്തു ക്ഷേത്രം 18 മണിക്കൂർ തുറന്നിരിക്കുമെന്നു ദേവസ്വം ബോർഡ് അറിയിച്ചു. ഇക്കാര്യത്തിൽ തന്ത്രിയുടെ അനുമതി ലഭിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അന്നദാനം ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്കായി ചുക്കുവെള്ളം വിതരണം ചെയ്യും.

സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്യാതെ ആരെയും സന്നിധാനത്തേക്കു കടത്തിവിടില്ല.ഇതെങ്ങനെ നടപ്പാക്കുമെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. വെള്ളം തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നു ജല അതോറിറ്റിയും പരമ്പരാഗത പാതയിലുടെ വരുന്ന തീർഥാടകർക്കായി സൗകര്യങ്ങൾ ഒരുക്കിയെന്നു വനം വകുപ്പും അറിയിച്ചു. ഹർജിയിൽ ഇടുക്കി കലക്ടറെയും കക്ഷി ചേർത്തു. ശബരിമലയിൽ അഖില ഭാരതീയ അയ്യപ്പ സേവ സംഘത്തിന്റെ കൈവശമുള്ള കെട്ടിടം ഭക്തജനങ്ങൾക്കു സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡിനു വിട്ടുകൊടുക്കാൻ നിർദേശിച്ചു. കെട്ടിടം അടഞ്ഞുകിടക്കുന്നത് കണക്കിലെടുത്താണിത്.

ADVERTISEMENT

കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം 
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 5000 ചതുരശ്ര അടി വിസ്തീർണത്തിൽ ആഭ്യന്തര ടെർമിനലിനു സമീപം പൊലീസ് എയ്ഡ് പോസ്റ്റിന് അരികിലായാണ് ഇടത്താവളം ഒരുക്കിയിട്ടുള്ളത്. ഇവിടെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഭക്ഷണ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെൽപ് ഡെസ്ക് എന്നിവ പ്രവർത്തിക്കുന്നുണ്ട്.ശബരിമലയിൽ തീർഥാടകർക്ക് സുഗമമായി ദർശനം നടത്തി മടങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. ആറായിരത്തോളം തീർഥാടകർ കഴിഞ്ഞ വർഷം സിയാലിലെ ഇടത്താവളം പ്രയോജനപ്പെടുത്തി എന്നും അറിയിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവർ പ്രസംഗിച്ചു. തീർഥാടകർക്ക് സിയാലിലെ 0484 എയ്റോ ലൗഞ്ചിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ലഭ്യമാണ്. ബുക്കിങ്ങിന്: 0484-3053484, 0484reservation@ciasl.in 

വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ്
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ദിവസവും രാത്രി 8ന് പുറപ്പെട്ട് പുലർച്ചെ 2.30ന് പമ്പയിലെത്തും. മന്ത്രി പി.രാജീവ് ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ഓൺലൈൻ വഴിയും ബസിൽ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാകും. വിമാനത്താവളത്തിൽ നിന്ന് 30 ൽ അധികം യാത്രക്കാരുണ്ടെങ്കിൽ ചാർട്ടർ ബസ് സർവീസും അനുവദിക്കുന്നതാണ്. www.online.ksrtcswift.com എന്ന വെബ്സൈറ്റ് വഴിയും Ente KSRTC Neo-oprs- ആപ് വഴിയും 9539215231, 9562738311 എന്നീ നമ്പറുകളിലും ടിക്കറ്റുകൾ ബുക്കു ചെയ്യാം.

ADVERTISEMENT

മണ്ഡലകാല ആചരണത്തിന് നാളെ തുടക്കം
കൊച്ചി ∙  ആനന്ദദായകമായ ശബരീശ ശരണമന്ത്രങ്ങളുമായി പതിനായിരങ്ങൾ മല ചവിട്ടുന്ന മണ്ഡലകാലത്തിനു നാളെ തുടക്കം. ജില്ലയിലെ ക്ഷേത്രങ്ങളും ഇടത്താവളങ്ങളും ശബരിമല തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി. ഒരേയൊരു മോഹമായ ദിവ്യദർശനമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് അയ്യപ്പൻമാർ യാത്രയാകുമ്പോൾ നാട്ടിലെ ക്ഷേത്രങ്ങളും ശരണമന്ത്രഘോഷങ്ങളാൽ മുഖരിതമാകും. നാളെ മുതൽ 41 ദിവസം മണ്ഡലവ്രതവിശുദ്ധിയുടെ നാളുകൾ. കെട്ടുനിറകളും മറ്റുമായി നാട്ടിലെ ക്ഷേത്രങ്ങളും ശബരിമല തീർഥാടനത്തിന്റെ ഭാഗമാകും.ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ മണ്ഡല–മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്.ശാസ്താവിനു വിശേഷാൽ പൂജകൾ, നിവേദ്യം, ചുറ്റുവിളക്ക്, നിറമാല തുടങ്ങി വിവിധ പരിപാടികൾ നടക്കും.ചോറ്റാനിക്കര ക്ഷേത്രം, ആലുവ മണപ്പുറം തുടങ്ങി വിവിധയിടങ്ങളിൽ തീർഥാടകർക്ക് ഇടത്താവളങ്ങളും ഭക്ഷണമടക്കമുള്ള സൗകര്യങ്ങളുമൊരുങ്ങിക്കഴിഞ്ഞു.

പേട്ടതുള്ളൽ സാമഗ്രികളുടെ വില നിശ്‌ചയിച്ചു
എരുമേലി ∙ ശബരിമല തീർഥാടനകാലത്ത് എരുമേലിയിൽ ഉപയോഗിക്കുന്ന പേട്ടതുള്ളൽ സാമഗ്രികളുടെ വില നിശ്ചയിച്ച് കലക്ടർ ഉത്തരവിറക്കി. ശരം, ഗദ, വാൾ, കിരീടം, കുങ്കുമം തുടങ്ങിയ ഓരോന്നിനും 35 രൂപ വീതമാണ് ഈടാക്കുക.പേട്ടതുള്ളലിനെ അനുഗമിക്കുന്ന മേളത്തിന്റെ ചാർജും ദേവസ്വം ബോർഡ് നിശ്ചയിച്ചു. കൊച്ചമ്പലം മുതൽ വലിയമ്പലം വരെ ഒരു പേട്ട സംഘത്തിനൊപ്പം വരുന്ന ഓരോ വാദ്യോപകരണ കലാകാരനും 250 രൂപ വീതമാണു ഫീസ്.

English Summary:

The High Court has advised KSRTC against transporting Sabarimala pilgrims without proper bus fitness certificates. A new terminal for pilgrims opened at Kochi airport, aiming to smoothen their journey. The Devaswom Board prepared for the Mandal season with extended temple hours and necessary amenities. Ayyappa devotees can book bus tickets online, and various temples have arranged special events for the Mandala-Makaravilak Utsav.