അങ്കമാലി–കുണ്ടന്നൂർ ബൈപാസ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധയോഗം
അങ്കമാലി∙ അങ്കമാലി –കുണ്ടന്നൂർ ബൈപാസിന് ഭൂമി വിട്ടുനൽകുന്നവരുടെ പ്രതിഷേധയോഗം അങ്കമാലി വില്ലേജ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷ സിനി മനോജ് ഉദ്ഘാടനം ചെയ്തു. ബൈപാസിന് വേണ്ടിവരുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും 2013ലെ എൽഎആർആർ നിയമപ്രകാരം ഏറ്റെടുക്കുക, ഭാഗികമായി നഷ്ടപ്പെടുന്ന

അങ്കമാലി∙ അങ്കമാലി –കുണ്ടന്നൂർ ബൈപാസിന് ഭൂമി വിട്ടുനൽകുന്നവരുടെ പ്രതിഷേധയോഗം അങ്കമാലി വില്ലേജ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷ സിനി മനോജ് ഉദ്ഘാടനം ചെയ്തു. ബൈപാസിന് വേണ്ടിവരുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും 2013ലെ എൽഎആർആർ നിയമപ്രകാരം ഏറ്റെടുക്കുക, ഭാഗികമായി നഷ്ടപ്പെടുന്ന വീടുകൾ മുഴുവനായും ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുക,അധികം വരുന്ന മിച്ചഭൂമി ഉപയോഗപ്പെടുത്തുന്നതിനു കെട്ടിടനിർമാണ നിയമങ്ങളിൽ ഇളവുവരുത്തുക, പുരയിടസ്വഭാവമുള്ള നിലത്തിന് പുരയിടത്തിന്റെ തന്നെ വില നൽകുക, പരാതികൾ കേൾക്കുന്ന അപ്‌ലറ്റ് അതോറിറ്റിയായി കലക്ടർക്കു പകരം ജുഡീഷ്യൽ സ്വഭാവമുള്ള കൂട്ടായ്മയെ ചുമതലപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ആക്‌ഷൻ കൗൺസിൽ ഉന്നയിച്ചു.
വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് ദേശീയപാത അതോറിറ്റി പരമാവധി നഷ്ടപരിഹാരം നൽകണമെന്നും ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ പോൾ ജോവർ അധ്യക്ഷത വഹിച്ചു.കൗൺസിലർ വിൽസൺ മുണ്ടാടൻ,കൗൺസിൽ ചെയർമാൻ പി.പി.ബിന്ദുമോൻ എന്നിവർ പ്രസംഗിച്ചു. പാത കടന്നുപോകുന്ന അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള 18 വില്ലേജുകളിലെ ആക്‌ഷൻ കൗൺസിലുകളുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു.