വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: കൈകഴുകി സർക്കാരും ജല അതോറിറ്റിയും
കുറുപ്പംപടി ∙ വേങ്ങൂരിനെ വലച്ച മഞ്ഞപ്പിത്ത രോഗ വ്യാപനത്തിൽ കൈകഴുകി ജല അതോറിറ്റിയും സർക്കാരും. 7 മാസം കഴിഞ്ഞിട്ടും രോഗബാധിതരായ സാധാരണക്കാർക്കു സഹായം നൽകാനോ വീഴ്ചവരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. വാട്ടർ അതോറിറ്റിയുടെയും ആർഡിഒ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെയും റിപ്പോർട്ടുകൾ

കുറുപ്പംപടി ∙ വേങ്ങൂരിനെ വലച്ച മഞ്ഞപ്പിത്ത രോഗ വ്യാപനത്തിൽ കൈകഴുകി ജല അതോറിറ്റിയും സർക്കാരും. 7 മാസം കഴിഞ്ഞിട്ടും രോഗബാധിതരായ സാധാരണക്കാർക്കു സഹായം നൽകാനോ വീഴ്ചവരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. വാട്ടർ അതോറിറ്റിയുടെയും ആർഡിഒ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെയും റിപ്പോർട്ടുകൾ വെളിച്ചം കണ്ടില്ല. ഏപ്രിൽ 17നാണ് മലിന ജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്തത്.
12ാം വാർഡ് കൈപ്പിള്ളി, 11ാം വാർഡ് ചൂരത്തോട്, 10ാം വാർഡ് വക്കുവള്ളി, 9ാം വാർഡ് വേങ്ങൂർ, 8ാം വാർഡ് ഇടത്തുരുത്ത് എന്നിവിടങ്ങളിൽ രോഗം പടർന്നു. രോഗം ബാധിച്ചു വേങ്ങൂർ സ്വദേശികളായ അഞ്ജന ചന്ദ്രൻ (27), വേങ്ങൂർ സ്വദേശിനികളായ ജോളി രാജു (50), കാർത്യായനി (51), മുടക്കുഴ സ്വദേശി കെ.കെ. സജീവൻ (48) എന്നിവർ മരിച്ചു. 300ൽപരം പേരെ രോഗം ബാധിച്ചു. കൂലിപ്പണിക്കാരായ സാധാരണക്കാരെയാണു രോഗം ബാധിച്ചത്. രോഗം മിക്കവരെയും സാമ്പത്തികമായി തകർത്തു. ഇപ്പോഴും രോഗത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും സാമ്പത്തിക പരാധീനതകളിൽ നിന്നും പലരും മുക്തരായിട്ടില്ല.
വാട്ടർ അതോറിറ്റിയുടെ അനാസ്ഥയും ശ്രദ്ധക്കുറവും മൂലമാണു രോഗം വ്യാപിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും കണ്ടെത്തൽ. വാട്ടർ അതോറിറ്റിയുടെ സ്രോതസ്സായ പുലച്ചിറയിലെ വെള്ളവും വീടുകളിൽ എത്തുന്ന വെള്ളവും പരിശോധിച്ചപ്പോൾ കിണറിലെ വെള്ളത്തിൽ ആവശ്യമായ ക്ലോറിനേഷൻ നടന്നിട്ടില്ല എന്നു കണ്ടെത്തി. വീടുകളിൽ എത്തുന്ന വെള്ളത്തിൽ മാലിന്യം കലർന്നതായി ആരോഗ്യവകുപ്പ് പഞ്ചായത്തിനു റിപ്പോർട്ട് നൽകിയിരുന്നു.
സംഭവത്തിൽ വിശദീകരണം നൽകിയും മുൻകരുതൽ നടപടികൾ നിർദേശിച്ചും വാട്ടർ അതോറിറ്റി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമല്ല. സൂപ്പർ ക്ലോറിനേഷനും കുളം ശുചീകരണവും നടത്തിയിട്ടുണ്ട്.
മജിസ്റ്റീരിയൽ അന്വേഷണം
രോഗ വ്യാപനത്തെ തുടർന്ന് കലക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആർഡിഒ സംഭവ സ്ഥലത്തെത്തി വിവര ശേഖരണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വെളിച്ചം കണ്ടില്ല.
മന്ത്രിമാർ തിരിഞ്ഞ് നോക്കിയില്ല
വേങ്ങൂർ പഞ്ചായത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവും വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പഞ്ചായത്തിൽ എത്തിയിരുന്നു. പക്ഷേ, തിരിഞ്ഞുനോക്കിയില്ല. എൽഡിഎഫാണ് പഞ്ചായത്തു ഭരിക്കുന്നത്. ഭരണ സമിതിയും മറ്റു രാഷ്ട്രീയ പാർട്ടികളും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കടുത്ത വേനൽ, കരുതൽ വേണം
നിലവിൽ രോഗ വ്യാപനം ഇല്ലെങ്കിലും കടുത്ത വേനൽ വരുന്നതു മുന്നിൽ കണ്ട് വേങ്ങൂർ പോലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലം ഉറപ്പാക്കി ജലജന്യ രോഗങ്ങൾ തടയണമെന്നാണ് ആവശ്യം. കഴിഞ്ഞ വേനൽക്കാലത്തു പുലച്ചിറയിൽ നിന്നും സമീപത്തെ പെരിയാർവാലി കനാലിൽ നിന്നും വെള്ളം ശേഖരിച്ചു വിതരണം ചെയ്തിരുന്നു.