ശബരിമല മണ്ഡലകാലം: 383 ബസുകൾ സർവീസിനുണ്ടെന്ന് കെഎസ്ആർടിസി
കൊച്ചി ∙ ശബരിമല മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തിൽ 383 ബസുകളും രണ്ടാംഘട്ടത്തിൽ 550 ബസുകളും ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. 300 ഡ്രൈവർമാരും 200 കണ്ടക്ടർമാരും ഉൾപ്പെടെ 628 ജീവനക്കാരെ നിയോഗിച്ചു. രണ്ടാംഘട്ടത്തിൽ 728 ജീവനക്കാരുണ്ടാകും. പമ്പയിൽ സ്പെഷൽ ഓഫിസറെയും നിയോഗിക്കും. എല്ലാ

കൊച്ചി ∙ ശബരിമല മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തിൽ 383 ബസുകളും രണ്ടാംഘട്ടത്തിൽ 550 ബസുകളും ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. 300 ഡ്രൈവർമാരും 200 കണ്ടക്ടർമാരും ഉൾപ്പെടെ 628 ജീവനക്കാരെ നിയോഗിച്ചു. രണ്ടാംഘട്ടത്തിൽ 728 ജീവനക്കാരുണ്ടാകും. പമ്പയിൽ സ്പെഷൽ ഓഫിസറെയും നിയോഗിക്കും. എല്ലാ ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.
ലോഫ്ലോർ നോൺ എസി– 120, വോൾവോ നോൺ എസി– 55, ഫാസ്റ്റ് പാസഞ്ചർ –122, സൂപ്പർ ഫാസ്റ്റ് –58, ഡീലക്സ് –15, ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ് 10 എന്നിവയ്ക്കു പുറമേ മൂന്ന് മെയ്ന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും.എലവുങ്കലിൽ സിസിടിവി ക്യാമറകൾക്കു പുറമേ വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഡിറ്റക്റ്റിങ് ക്യാമറകൾ സ്ഥാപിച്ചതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു.
അന്നദാനത്തിന് സൗകര്യം
ശബരിമലയിൽ അരമണിക്കൂർ ഇടവിട്ട് മുഴുവൻ സമയവും അന്നദാനത്തിനു സൗകര്യമൊരുക്കിയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.സന്നിധാനത്തെ 1.4 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അന്നദാനം ഹാളിൽ ഒരേസമയം 2,000 പേർക്ക് ഭക്ഷണം കഴിക്കാം. പമ്പയിൽ രണ്ടുനിലയുള്ള അന്നദാനം ഹാളിൽ ഒരുസമയം 500 പേർക്കും നിലയ്ക്കൽ അന്നദാനം ഹാളിൽ 200 പേർക്കും ഇരുന്ന് ഭക്ഷണം കഴിക്കാം.
പമ്പ-സന്നിധാനം പാതയിലെ വിവിധയിടങ്ങളിൽ ചുക്കുവെള്ള വിതരണത്തിനും സൗകര്യമൊരുക്കി.ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിൽ വിഭവങ്ങളുടെ വിലവിവര പട്ടിക മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും പ്രദർശിപ്പിക്കും. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള മേഖലകളെ മൂന്നു സെക്ടറുകളായി തിരിച്ച് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകി. ശബരിമലയിൽ ആറു ഘട്ടങ്ങളിലായി 13,665 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിനു പുറമേ ദ്രുത കർമസേനയെയും ദേശീയ ദുരന്തനിവാരണ സേനയെയും നിയോഗിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡുമുണ്ട്.