പെരുമ്പാവൂർ ∙ നഗരമധ്യത്തിൽ തുടർച്ചയായി മോഷണവും മോഷണ ശ്രമവും. പൊലീസ് സ്റ്റേഷനും ഗവ. ഗെസ്റ്റ് ഹൗസിനും സമീപം പട്ടാപ്പകൽ വീടു കുത്തിത്തുറന്നു മോഷണം നടത്തിയതിനു പിന്നാലെ ബഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ മോഷണ ശ്രമവും നടന്നു. ഗെസ്റ്റ് ഹൗസിനോട് ചേർന്നുള്ള മാങ്കുടി സജിയുടെ വീട്ടിലായിരുന്നു മോഷണം. 7000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ നഗരമധ്യത്തിൽ തുടർച്ചയായി മോഷണവും മോഷണ ശ്രമവും. പൊലീസ് സ്റ്റേഷനും ഗവ. ഗെസ്റ്റ് ഹൗസിനും സമീപം പട്ടാപ്പകൽ വീടു കുത്തിത്തുറന്നു മോഷണം നടത്തിയതിനു പിന്നാലെ ബഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ മോഷണ ശ്രമവും നടന്നു.     ഗെസ്റ്റ് ഹൗസിനോട് ചേർന്നുള്ള മാങ്കുടി സജിയുടെ വീട്ടിലായിരുന്നു മോഷണം. 7000 രൂപയും  മൊബൈൽ ഫോണും കവർന്നു. രാവിലെ 11ന് സജിയും ഭാര്യയും പാറപ്പുറത്തുള്ള ആയുർവേദ ആശുപത്രി‌യിൽ  പോയ സമയത്താണു മോഷണം നടന്നത്. ജനലിന്റെ  മരത്തിന്റെ  അഴികൾ അമ്മിക്കല്ലു കൊണ്ട്  ഇടിച്ചു പൊളിച്ചാണു മോഷ്ടാവ് അകത്തു കയറിയത്.

ബഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ മോഷണത്തിനെത്തിയ 2 പേർ അലാം മുഴങ്ങിയതോടെ ഓടിപ്പോകുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇന്നലെ പുലർച്ചെയാണു മോഷണം നടന്നത്. ഒന്നും നഷ്ടമായിട്ടില്ല. പൊലീസ് പരിശോധന നടത്തി. അതിഥിത്തൊഴിലാളികളെന്നാണു സൂചന. കുറച്ചു നാൾ മുൻപു പള്ളിയിൽ നടന്ന മോഷണത്തിൽ 8 കൈമണികളും നിലവിളക്കും നഷ്ടമായി. അതിനു ശേഷമാണ് അലാം സ്ഥാപിച്ചത്. പട്ടണത്തിൽ മോഷണം വർധിച്ചുവരികയാണെന്നു പട്ടണവാസികൾ പറഞ്ഞു. പൊലീസിന്റെ സാന്നിധ്യം ശക്തമാക്കണമെന്നാണ് ആവശ്യം.

English Summary:

Perumbavoor is experiencing a surge in theft incidents. A house near the police station was robbed in broad daylight, and an attempted theft at Bethel Suloko Jacobite Church was captured on CCTV. The police are investigating these incidents.