തൊണ്ടിമുതൽ ‘ചോർന്നു’, പരിഭ്രാന്തി; ഒടുവിൽ അഗ്നിരക്ഷാസേനയെത്തി ‘നിർവീര്യമാക്കി’
ചോർന്നത് അമോണിയ ടണറുകളിൽ ഒരെണ്ണം അരൂർ∙കുത്തിയതോട് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപം വർഷങ്ങൾക്കു മുൻപ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 അമോണിയ ടണറുകളിൽ ഒരെണ്ണം ചോർന്നത് പരിഭ്രാന്തി പരത്തി. ആളപായമില്ല. തൊണ്ടി മുതലായി സൂക്ഷിക്കുകയും പിന്നീട് തുരുമ്പെടുത്തതുമായ വാഹനങ്ങൾ കഴിഞ്ഞ ദിവസം ലേലത്തിൽ

അരൂർ ∙ കുത്തിയതോട് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപം വർഷങ്ങൾക്കു മുൻപ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 അമോണിയ ടണറുകളിൽ ഒരെണ്ണം ചോർന്നത് പരിഭ്രാന്തി പരത്തി. ആളപായമില്ല. തൊണ്ടി മുതലായി സൂക്ഷിക്കുകയും പിന്നീട് തുരുമ്പെടുത്തതുമായ വാഹനങ്ങൾ കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് ടണറിന് ചോർച്ചയുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ അഗ്രഭാഗം തട്ടിയതാണ് ചോർച്ചയുണ്ടാകാൻ കാരണം. അരൂരിലെ അഗ്നിരക്ഷാ സേന എത്തി വെള്ളം പമ്പ് ചെയ്ത് വാതക ചോർച്ച നിർവീര്യമാക്കി.