പേട്ട ജംക്‌ഷൻ എന്ന അപകട മുനമ്പ്; അശാസ്ത്രീയ പാർക്കിങ് സ്ഥിരമായി അപകടം ക്ഷണിച്ചു വരുത്തുന്നു
പേട്ട ∙ ജംക്‌ഷൻ മുതൽ പേട്ട മെട്രോ സ്റ്റേഷൻ പരിസരം വരെ അപകട മേഖലയാകുന്നു. വാഹനങ്ങളുടെ അശാസ്ത്രീയ പാർക്കിങ്ങാണ് സ്ഥിരമായി അപകടം വരുത്തി വയ്ക്കുന്നത്. ജംക്‌ഷനിൽ പൊളിച്ചു മാറ്റിയ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു. മെട്രോ സ്റ്റേഷന്റെ മുന്നിലും പടിഞ്ഞാറ്– വടക്കു

പേട്ട ∙ ജംക്‌ഷൻ മുതൽ പേട്ട മെട്രോ സ്റ്റേഷൻ പരിസരം വരെ അപകട മേഖലയാകുന്നു. വാഹനങ്ങളുടെ അശാസ്ത്രീയ പാർക്കിങ്ങാണ് സ്ഥിരമായി അപകടം വരുത്തി വയ്ക്കുന്നത്. ജംക്‌ഷനിൽ പൊളിച്ചു മാറ്റിയ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു. മെട്രോ സ്റ്റേഷന്റെ മുന്നിലും പടിഞ്ഞാറ്– വടക്കു വശങ്ങളിലുമാണ് ഇരുചക്ര വാഹനങ്ങളും കാറുകളും അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. ഇതിനാൽ സ്റ്റേഷന്റെ മുൻവശത്ത് ബസുകൾക്കും ഓട്ടോറിക്ഷകൾക്കും യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നു.
ചമ്പക്കര സെന്റ് ജോർജ് സ്കൂൾ കവാടം വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ സ്കൂളിലേക്ക് കാൽ നടയായി പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. മെട്രോ സ്റ്റേഷനിൽ പാർക്കിങ്ങിനു സ്ഥലം ഉണ്ടെങ്കിലും അതു പ്രയോജനപ്പെടുത്താതെയാണു പാതയോരം കയ്യടക്കി വാഹനങ്ങൾ നിർത്തിയിടുന്നത്. അപകടം ഒഴിവാക്കാൻ സ്ഥിരമായി ട്രാഫിക് വാർഡനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൂണിത്തുറ നോർത്ത് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വി.പി. ചന്ദ്രൻ നിവേദനം നൽകി. പേട്ടയിലെ ഗതാഗത നിയന്ത്രണ സംവിധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും ചന്ദ്രൻ ആവശ്യപ്പെട്ടു.