ദേ ചക്ക വലുപ്പത്തിൽ കപ്പ ! ഞെട്ടിക്കുന്ന വലുപ്പത്തിൽ ഭീമൻ കപ്പകൾ; 5 കിലോഗ്രാം വരെ ഭാരം, അപൂർവം
വൈപ്പിൻ∙ കൊള്ളിക്കിഴങ്ങ് ആണെന്ന് വിചാരിക്കേണ്ട. സമയത്തിന് പറിച്ചെടുക്കാതെ വിളയാൻ വിട്ടാൽ ചിലപ്പോൾ വിളയാടും.വലുപ്പത്തിൽ ചക്ക വരെ പിന്നിലാവും.എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം ഇക്കാര്യം നേരിട്ട് ബോധ്യമായത്. ഏറെനാളായി ഉയരത്തിൽ കാടുവളർന്നു നിന്നിരുന്ന ഒരു പുരയിടം

വൈപ്പിൻ∙ കൊള്ളിക്കിഴങ്ങ് ആണെന്ന് വിചാരിക്കേണ്ട. സമയത്തിന് പറിച്ചെടുക്കാതെ വിളയാൻ വിട്ടാൽ ചിലപ്പോൾ വിളയാടും. വലുപ്പത്തിൽ ചക്ക വരെ പിന്നിലാവും. എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം ഇക്കാര്യം നേരിട്ട് ബോധ്യമായത്. ഏറെനാളായി ഉയരത്തിൽ കാടുവളർന്നു നിന്നിരുന്ന ഒരു പുരയിടം വെട്ടിത്തെളിച്ചപ്പോഴാണ് അതിനടിയിൽ പണ്ടെങ്ങോ നട്ട ചില കപ്പക്കമ്പുകൾ ശ്രദ്ധയിൽപ്പെട്ടത്.
പണിപ്പെട്ട് വലിച്ച് പുറത്തിട്ടപ്പോൾ എല്ലാം മൂട്ടിലും ഞെട്ടിക്കുന്ന വലുപ്പത്തിൽ ഭീമൻ കപ്പകൾ. 5 കിലോഗ്രാം വരെ ഭാരമുള്ളവ. തീരദേശത്ത് കപ്പ ഇത്തരത്തിൽ വിളയുന്നത് അപൂർവം ആയതിനാൽ കാഴ്ചക്കാർക്ക് കുറവുണ്ടായില്ല. ഒരുപാട് മൂത്തിട്ടും രുചിയിലും മുന്നിലെന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.