അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ സമരം: സിഎൽസി
വൈപ്പിൻ ∙ മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സിഎൽസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഈ ആവശ്യവുമായി ഒരു ലക്ഷം പേരുടെ ഒപ്പുകളോടെ മുഖ്യമന്ത്രിക്കു നിവേദനം നൽകുന്ന പരിപാടിക്കും തുടക്കം കുറിച്ചു.വിവിധ രൂപതാ ഭാരവാഹികളുടെ നേതൃത്വത്തിലാണു ഒപ്പുകൾ ശേഖരിക്കുന്നത്. ഇത്തരത്തിൽ

വൈപ്പിൻ ∙ മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സിഎൽസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഈ ആവശ്യവുമായി ഒരു ലക്ഷം പേരുടെ ഒപ്പുകളോടെ മുഖ്യമന്ത്രിക്കു നിവേദനം നൽകുന്ന പരിപാടിക്കും തുടക്കം കുറിച്ചു.വിവിധ രൂപതാ ഭാരവാഹികളുടെ നേതൃത്വത്തിലാണു ഒപ്പുകൾ ശേഖരിക്കുന്നത്. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ശേഖരിച്ച 25,000 ഒപ്പുകൾ സഹിതമുള്ള പരാതി ചെറായി പോസ്റ്റ് ഓഫിസിൽ നിന്ന് അയച്ചു.
സംസ്ഥാന പ്രസിഡന്റ് സാജു തോമസ്, മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ.ആന്റണി സേവ്യർ തറയിൽ എന്നിവർ പോസ്റ്റ് മാസ്റ്റർക്ക് ഒപ്പുകൾ അടങ്ങിയ കവർ കൈമാറി . മോഡറേറ്റർ സിസ്റ്റർ എൽസി ചെമ്മായത്ത്, ദേശീയ കൗൺസിൽ അംഗം ഷീല ജോയി., ഷോബി കെ.പോൾ, ജോസി കോണത്ത്, ജെസ് മോൻ തോമസ്, ജോഷി സ്രാമ്പിക്കൽ, സാജു പുത്തൻ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.മുനമ്പം ഭൂസമരത്തിനു പിന്തുണയുമായി എത്തിയ ചെറായി റണ്ണേഴ്സ് ക്ലബ് അംഗങ്ങൾ സമരസമിതിക്കു ഗാന്ധിജിയുടെ ചിത്രം സമ്മാനിച്ചു. ചിത്രം വരച്ച ക്ലബ് സെക്രട്ടറി വിനോദ് ഡിവൈൻ, ബിജോയ് ചെറായി എന്നിവർ പ്രസംഗിച്ചു.
എഐവൈഎഫ് ബഹുജന സംഗമം നടത്തി
മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായിയിൽ ബഹുജന സംഗമം നടത്തി. സംസ്ഥാനസെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു. മുനമ്പത്തെ ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, ജില്ലാ സെക്രട്ടറി കെ.ആർ.റെനീഷ് , സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ.ദിലീപ്കുമാർ, ഡിവിൻ കെ. ദിനകരൻ, ആൽവിൻ സേവ്യർ, കെ.ആർ.പ്രതീഷ്, ഡയാസ്റ്റസ് കോമത്ത് എന്നിവർ പ്രസംഗിച്ചു.
വാഹനജാഥ
വരാപ്പുഴ ∙ മുനമ്പം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കെഎൽസിഎ കൂനമ്മാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥയായി സമരപ്പന്തലിൽ എത്തി. മേഖല പ്രസിഡന്റ് ബിജു മുല്ലൂർ, മേഖല ട്രഷറർ ആൻസൺ ആലപ്പാട്ട്, രാജീവ്, കെ.ടി.ബാബു, ഹെൻട്രി ജോസഫ്, ജൂഡ് കാട്ടിപ്പറമ്പിൽ, ബെന്നി കുറുപ്പത്ത് എന്നിവർ പ്രസംഗിച്ചു.