പൈപ്പ് പൊട്ടൽ തുടർക്കഥ; റോഡുകൾ തകരുന്നു
പിറവം∙പഴയ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതു ശുദ്ധജലക്ഷാമത്തിനു പുറമേ മേഖലയിൽ റോഡുകളുടെ ആയുസ്സിനെയും ബാധിക്കുന്നു. അടുത്തയിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ റോഡുകൾ പോലും പൈപ്പുകൾ നന്നാക്കാൻ വേണ്ടി കുഴിക്കേണ്ടി വരുന്നുണ്ട്. കുഴിച്ച ഭാഗം പിന്നീടു മണ്ണിട്ടു നികത്തി കരാറുകാർ കടന്നു കളയുകയാണു പതിവ്.

വാഹനങ്ങൾ കയറി ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ ഇൗ ഭാഗം ആഴമുള്ള കുഴിയാകും. നേരത്തെ പൈപ്പ് അറ്റകുറ്റപ്പണിക്കു േവണ്ടി റോഡ് കുഴിച്ചത് പൊതുമരാമത്ത് വകുപ്പ് തടഞ്ഞ സംഭവങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഴയ പമ്പുപടി പള്ളിക്കാവ് ക്ഷേത്രം റോഡും ചോർച്ച പരിഹരിക്കുന്നതിനു കുഴിച്ചു.വെള്ളക്കെട്ടു മൂലം ടാറിങ് തകരുന്നതു ഒഴിവാക്കുന്നതിനു സിമന്റ് ഇഷ്ടിക വിരിച്ച റോഡാണിത്. ഇഷ്ടിക ഇളക്കി മാറ്റിയതോടെ ഇനി പഴയ നിലയിൽ റോഡ് എത്തില്ലെന്നാണു നാട്ടുകാരുടെ പരാതി.
ചില ഭാഗത്ത് ഇഷ്ടിക ഇളക്കിയതോടെ കൂട്ടിച്ചേർത്തുള്ള ബലം കുറഞ്ഞു ശേഷിക്കുന്ന ഇഷ്ടികകളും ഇളകി അപകടത്തിനും സാധ്യത ഉണ്ട്. നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിക്കുന്നതും റോഡ് തകർച്ചയ്ക്കു കാരണമായി പറയപ്പെടുന്നു.3 പതിറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പുകളാണു പലയിടത്തും ഇപ്പോഴും ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സാജു ചേന്നാട്ട് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.